ശബരിമല: മണ്ഡലകാലത്തിന് പരിസമാപ്തിയാകുമ്പോള്‍ ശബരിമല സന്നിധാനത്തെ വിവിധ ഇനങ്ങളില്‍ നിന്നുള്ള വരുമാനം 127 കോടി കവിഞ്ഞു.
കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 106.86 കോടി ആയിരുന്നു വരുമാനം.എന്നാല്‍ ഈവര്‍ഷം നൂറ്റി ഇരുപത്തിയേഴ് കോടിഅറുപത്തി രണ്ട് ലക്ഷത്തി എണ്‍പത്തി ആറായിരത്തി എഴുന്നൂറ്റി നാല്പത്താറ് രൂപ നട വരുമാനം ലഭിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന് നായര്‍ പറഞ്ഞു.
അരവണ വിറ്റ ഇനത്തില്‍ അന്‍പത് കോടി മുപ്പത്തെട്ട് ലക്ഷത്തി നാല്പ്പത്താറായിരത്തി അറുനൂറ് രൂപയും അപ്പം വിറ്റ ഇനത്തില്‍ ഒന്‍പത് കോടി എഴുപത്തിയേഴ് ലക്ഷത്തി തൊണൂറ്റി ഈരായിരത്തി ഇുരുന്നൂറ് രൂപയും കാണിക്ക ഇനത്തില്‍ നാല്‍പ്പത്തി ഏഴ് കോടി ഇരുപത്തിയൊന്പ്പത് ലക്ഷത്തി നാലായിരത്തി ഇരുന്നൂറ്റി തൊണൂറ്റിയാറ് രൂപയും വരുമാനം ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: