ബീജിംഗ്: ഒരു കുട്ടി എന്ന നയത്തില്‍ നിന്ന് ചൈന പിന്മാറുന്നു. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ചൈനയില്‍ ജനസംഖ്യ നിയന്ത്രിക്കുന്നതിനായി ഒന്നില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുകയാണെങ്കില്‍ ദമ്പതികള്‍ പിഴയടക്കണമെന്ന കടുത്ത നിയമം പത്ത് വര്‍ഷമായി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി അടുത്ത വര്‍ഷം നിയമത്തില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുവാന്‍ തീരുമാനിച്ചു. ദമ്പതികളിലൊരാള്‍ ഒറ്റ കുട്ടിയായി പിറന്നതാണെങ്കില്‍ അവര്‍ക്ക് രണ്ട് കുട്ടികളാകാമെന്നതാണ് പുതിയ ഇളവ്.
കമ്മ്യൂണിസ്റ്റ് രാജ്യമായി അറിയപ്പെടുന്ന ചൈനയില്‍ കര്‍ക്കശമായി പിന്തുടര്ന്നിരുന്ന പല നയങ്ങളും ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പുനപരിശോധനയ്ക്ക് വിധേയമാക്കുകയാണ്. ഇതിന്റെ ഭാഗമായാണ് പുതിയ നിലപാടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പത്തു വര്‍ഷമായി പിന്തുടരുന്ന ഒറ്റ കുട്ടി നയം ചൈനയുടെ ജനസംഖ്യ പിടിച്ചുനിറുത്തുന്നതില്‍ വിജയിച്ചെങ്കിലും നിയന്ത്രണങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ വിമര്‍ശനത്തിന് പാത്രമായി. കനത്ത പിഴയാണ് രണ്ടാമത്തെ കുട്ടി ജനിച്ചാല്‍ അടയ്ക്കേണ്ടി വന്നിരുന്നത്. കൂടാതെ രാജ്യത്ത് വൃദ്ധ സദനങ്ങള്‍ കൂടുകയും ചെയ്തു. ജനസംഖ്യയില്‍ പ്രായമേറിയവരാണ് കൂടുതലെന്നും, അവരെ നോക്കുവാന്‍ ആളില്ലെന്നുമുള്ള ആരോപണങ്ങളും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നടപ്പിലാക്കിയ നയത്തിനെതിരെ ഉയര്‍ന്നിരുന്നു.
ചൈനയില്‍ ആണ്-പെണ് അനുപാതത്തില്‍ 115 ആണ്‍കുട്ടികള്‍ക്ക് 100 പെണ്‍കുട്ടികള്‍ എന്നാണ് കണക്ക്. 1990 ല്‍ ജനനനിരക്ക് 1.5 ശതമാനമായിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് സര്‍ക്കാര്‍ ഒരു കുട്ടി നയം നടപ്പിലാക്കിയത്. ഏഴ് മാസമായ ഗര്‍ഭിണിയെ നിര്‍ബന്ധപൂര്‍വ്വം ഗര്ഭമലസിപ്പിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും ഓണ്‍ലൈന്‍ വഴി പ്രചരിച്ചത് രാജ്യത്ത് വന്‍ പ്രതിഷേധം സൃഷ്ടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: