സാനന്ദ്: വികസനത്തിന് വേണ്ടി കുടിയിറക്കുന്നവരോട് എങ്ങനെയാണ് മര്യാദ കാട്ടേണ്ടത് എന്നതിനുള്ള ഏറ്റലും നല്ല ഉദാഹരണമായി മാറിയിരിക്കുകയാണ് ഗുജറാത്തിലെ സാനന്ദില്‍ നടന്ന കുടിയിറക്ക്. ടാറ്റയുടെ നാനോ പ്ലാന്റിന് വേണ്ടി മോദി സര്‍ക്കാര്‍ വിട്ട് നല്കിയ സാനന്ദില്‍ കുടയിറക്കപ്പെട്ട എല്ലാവര്ക്കും ഭൂമിയുടെ വിപണി വിലയേക്കാള്‍ നാലിരട്ടിയാണ് നല്‍കിയത്.
ആദ്യം പ്രതിഷേധവുമായി രംഗത്തിറങ്ങിയ നാട്ടുകാര്‍ സര്‍ക്കാര്‍ നിലപാട് മനസ്സിലാക്കി പിന്മാറുകയായിരുന്നു. കഴിഞ്ഞ ദിവസം എല്ലാവര്ക്കും ചെക്ക് കൈമാറിയപ്പോള്‍ ഒരു കോടിക്കും എട്ട് കോടിക്കും ഇടയില്‍ നഷ്ടപരിഹാരം ലഭിച്ചവരാണ് എല്ലാവരും. പ്ലാന്റ് വരാന്‍ നാട്ടുകാര്‍കൂടി മുന്‍കൈ എടുത്തതിന്റ ഫലം അനുഭവിക്കുകയാണ് ഇവര്‍. ഗുജറാത്ത് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്മെന്റ് കോര്പറേഷന് മൊത്തം 850 കോടിയുടെ ചെക്കാണ് കൈമാറിയത്.
അഹമ്മദാബാദില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള ഖോരാജ് വില്ലേജിലുളളവര്ക്കാണ് കോടികള്‍ ലഭിച്ചത്. സ്ത്രീകളുടെ പേരിലാണ് ഇവിടെ കൂടുതലും ഭൂമിയുള്ളത്. കല്യാണി യാദവ് എന്ന മുപ്പത്തിരണ്ടുകാരിക്ക് 1.85 കോടിയും ഇവരുടെ അമ്മ ലീലയ്ക്ക് 2.43 കോടിയുമാണ് നഷ്ടപരിഹാരം ലഭിച്ചത്. ലീലയുടെ ഭര്‍ത്താവ് രാംസിംഗിന് 3.5 കോടിയും ലഭിച്ചു. വന്‍കിട കൃഷിയിലേക്കു തിരിയാന്‍ ഈ പണം സഹായിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇവര്‍.
പണം ചെലവാക്കാന്‍ എളുപ്പമാണെങ്കിലും അടുത്ത തലമുറയ്ക്കുവേണ്ടി എന്തെങ്കിലും കരുതിവയ്ക്കുകയാണ് ലക്ഷ്യമെന്നു കല്യാണിയും ഭര്‍ത്താവും പറഞ്ഞു. അതുകൊണ്ടാണ് കൃഷിയിലേക്കു തിരിയുന്നത്. ആണായാലും പെണ്ണായാലും സുരക്ഷിത നിക്ഷേപം നടത്താന്‍ ബാധ്യതയുണ്ടെന്ന് ലീലയും പറഞ്ഞു. ജ്യോത്സന ചാവ്ദ എന്ന വിധവക്ക് 1.21 കോടിയുടെ ചെക്കാണ് ലഭിച്ചത്. ഇവര്‍ക്ക് രണ്ടു കുട്ടികളുമുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഈ പണം ഉപയോഗിക്കുമെന്ന് ഇവര്‍ പറഞ്ഞു.
ഗ്രാമത്തിലെ പതിനഞ്ചിലേറെ സ്ത്രീകള്‍ക്ക് ഒരു കോടിയില്‍ കൂടുതല്‍ തുകവീതം ലഭിച്ചിട്ടുണ്ട്. സാമൂഹിക ക്ഷേമത്തിനും നിക്ഷേപത്തിനുമായി പണം ചെലവഴിക്കുമെന്ന് കൂടുതല്‍ പേരും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: