കൊച്ചി: ആര്‍എസ്എസ് പ്രാഥമിക ശിക്ഷാവര്‍ഗുകള്‍ ഇന്ന് തുടങ്ങും. കൊച്ചി മഹാനഗരം, ആലുവ, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ ശിക്ഷാവര്ഗുകള്ക്ക് ഇന്ന് തുടക്കമാകും. നായരമ്പലം സ്കൂളിലാണ് കൊച്ചി മഹാനഗരത്തിന്റെ വര്‍ഗ്. 150 ഓളം ശിക്ഷാര്ത്ഥികള് വര്‍ഗില്‍ പങ്കെടുക്കുന്നുണ്ട്. ഉദ്ഘാടനം രാവിലെ 10ന് നടക്കും. ആലുവ വിദ്യാധിരാജ വിദ്യാഭവന് സ്കൂളില്‍ നടക്കുന്ന ആലുവ ജില്ലയുടെ ശിക്ഷാവര്‍ഗ് ജില്ലാ സഹസംഘചാലക് ആര്.രവീന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്യും. എന്‍.കെ.വിനോദ് മുഖ്യപ്രഭാഷണം നടത്തും.
ആര്.എസ്.എസ്. മൂവാറ്റുപുഴ സംഘ ജില്ലയുടെ പ്രാഥമിക് ശിക്ഷാവര്‍ഗ് തൊടുപുഴ സരസ്വതി വിദ്യാനികേതനില്‍ ഇന്ന് രാവിലെ 10ന് ആരംഭിക്കും. ഉദ്ഘാടന ചടങ്ങ് ഡോ. സി.സി. മേനോന് നിര്‍വഹിക്കും. ഉദ്ഘാടന സന്ദേശം വിഭാഗ് കാര്യവാഹക് കെ.പി. രമേശ് നല്‍കും. ഏഴ് സംഘ താലൂക്കുകളില്‍ നിന്ന് എത്തിച്ചേരുന്ന 200 ഓളം ശിക്ഷാര്ത്ഥികള് ശിക്ഷാവര്‍ഗില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: