ശബരിമല: പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വ്വീസിലൂടെ കെ.എസ്.ആര്.ടി.സി.ക്ക് ഇതുവരെ 3.14 കോടി രൂപ വരുമാനം ലഭിച്ചു. 98 ബസുകളാണ് ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നത്. പമ്പയില്‍ നിന്നും തീര്‍ത്ഥാടകരുടെ തിരക്കനുസരിച്ച് പ്രധാന സ്ഥലങ്ങളിലേക്കെല്ലാം സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. ഇന്നലെ വരെ 10,591 ദീര്‍ഘദൂര സര്‍വ്വീസുകള്‍ നടത്തി. തമിഴ്നാട്ടില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്കായി പഴനി, തെങ്കാശി, കോയമ്പത്തൂര്‍ എന്നിവടങ്ങളിലേക്കും സര്‍വ്വീസ് നടത്തുന്നുണ്ട്. ദ്രുതകര്‍മ സേനാംഗങ്ങളും പൊലീസും ദേശീയദുരന്ത നിവാരണ സേനാംഗങ്ങളും അഖില അയ്യപ്പസേവാസംഘം പ്രവര്‍ത്തകരും ദേവസ്വംബോര്‍ഡ് ജീവനക്കാരും ദിവസവും ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നു. എന്‍. രാംദാസാണ് പദ്ധതിയുടെ ലെയ്സണ്‍ ഓഫീസര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: