പള്ളിക്കത്തോട്: അരവിന്ദ വിദ്യാമന്ദിരം സീനിയര്‍ സെക്കണ്ടറി സ്കൂളില്‍ ധനുമാസ തിരുവാതിര മാതൃദിനമായി ആഘോഷിച്ചു. 151 അമ്മമാര്‍ പങ്കെടുത്ത തിരുവാതിര ചടങ്ങിന് മോടികൂട്ടി. അമ്മമാര്‍ക്കായി പാചകം, പെന്‍സില്‍ ഡ്രോയിംഗ്, ക്രാഫ്റ്റ് എന്നീ മത്സരങ്ങള്‍ നടത്തി. മദര്‍ ഓഫ് ദ ഡേ ആയി അമ്പിളി ജി.നായരെ തെരഞ്ഞെടുത്തു. പ്രിന്‍സിപ്പല്‍ കവിത ആര്.സി. ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. മാതൃസമിതി പ്രസിഡന്റ് രാധികാ മനോജ് അദ്ധ്യക്ഷത വഹിച്ചു. സമാപന സമ്മേളനത്തില്‍ എസ്.രമ്യ മുഖ്യാതിഥിയായിരുന്നു. ഡോ.പത്മിനീ കൃഷ്ണന് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: