വൈക്കം: വല്ലകം അരീക്കുളങ്ങര ദേവീക്ഷേത്രത്തില്മോഷണം. ക്ഷേത്രത്തിന്റെ ശ്രീകോവില്‍ ഉപദേവതാക്ഷേത്രം, ഓഫീസ് മുറി എന്നിവയുടെ പൂട്ട് തകര്‍ത്തനിലയിലായിരുന്നു. ഓഫീസ് മുറിയിലുള്ള മേശ,അലമാര എന്നിവയും കുത്തിത്തുറന്നു. മേശയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടിട്ടുണ്ട്. ദേവിയുടെ താലി നഷ്ടപ്പെട്ടെങ്കിലും പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ മേശയുടെ അടിഭാഗത്തുനിന്നും കണ്ടെത്തി. ശാന്തിപ്പുരയില് ഉറങ്ങുകയായിരുന്ന പൂജാരിയെ പുറത്തുനിന്നുംപൂട്ടിയ ശേഷമാണ് മോഷണം നടന്നത്. വൈക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: