കൊച്ചി: കുളമ്പ് രോഗ പ്രതിരോധ കുത്തിവയ്പ്പിലെ മരുന്നിന്റെ ഗുണനിലവാരമില്ലായ്മയാണ് രോഗം വ്യാപിക്കാന്‍ കാരണമെന്ന് അഖിലേന്ത്യ കിസാന്‍സഭ. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വേണ്ട നടപടി സ്വീകരിച്ചില്ലെങ്കില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ക്ഷീരകര്‍ഷകര്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിരോധ കുത്തിവയ്പ്പിലെ ക്രമക്കേടുകളെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു, കുളമ്പ് രോഗം ബാധിച്ച് ചത്ത കന്നുകാലികള്‍ക്ക് നിലവില്‍ നഷ്ടപരിഹാരം കിട്ടിയിട്ടില്ലെന്നും അവര്‍ ആരോപിച്ചു.
നഷ്ടപരിഹാരം തേടി അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ 10 മണിക്ക് എറണാകുളം ജില്ല മൃഗസംരക്ഷണ ഓഫീസിലേക്ക് ക്ഷീരകര്‍ഷക മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി സത്യന് മൊകേരി ധര്‍ണ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഇ.കെ.ശിവന് അധ്യക്ഷത വഹിക്കും.
കുളമ്പ് രോഗം മൂലം ചത്ത കന്നുകാലികള്‍ക്ക് ഒന്നിന് 50,000 രൂപയും രോഗം ബാധിച്ചവയ്ക്ക് 25,000 രൂപയും നഷ്ടപരിഹാരം നല്‍കുക, രോഗം നിയന്ത്രണ വിധേയമാകുന്നത് വരെ കാലിത്തീറ്റ സൗജന്യമായി ലഭ്യമാക്കുക, വിദഗ്ധ ചികിത്സ ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങളും കിസാന്‍ സഭ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സെക്രട്ടറി കെ.എം ദിനകരന്, പ്രസിഡനൃ ശിവന് , കണ്‍വീനര്‍ സാജു പോള്‍ , രാജേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: