പാലക്കാട്: നിയമം ലംഘിച്ച് പ്രസവാശുപത്രിക്ക് മുന്നില്‍ മുഖ്യമന്ത്രിയുടെ പൊതുപരിപാടി. ശബ്ദമലിനീകരണ നിയന്ത്രണനിയമം കാറ്റില്‍പറത്തിക്കൊണ്ടാണ് കോണ്‍ഗ്രസ്സിന്റെ രാജീവ്ഭവന് ഉദ്ഘാടനം പാലക്കാട്ടെ മാധവി മെമ്മോറിയല്‍ ആശുപത്രിക്ക് മുന്നില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചത്. നിരവധി നവജാതശിശുക്കളും ഗര്‍ഭിണികളും ഉള്ള ആശുപത്രിയുടെ തൊട്ടുമുമ്പിലാണ് ഉയര്‍ന്ന ശബ്ദത്തില്‍ ഉച്ചഭാഷിണിയിലൂടെ പരിപാടി നടത്തിയത്. ആശുപത്രികള്‍ക്ക് മുന്നില്‍ ഉച്ചഭാഷിണി ഉപയോഗിക്കരുതെന്ന നിയമം മുഖ്യമന്ത്രിതന്നെയാണ് ലംഘിച്ചിരിക്കുന്നത്. ഉച്ച മുതല്‍ തന്നെ ഇവിടെ പരിപാടിയുടെ ആരംഭം കുറിച്ചുകൊണ്ടുള്ള പാട്ടുകള്‍ വെച്ചിരുന്നു. ഇതുമൂലം ആശുപത്രിയിലുണ്ടായിരുന്ന കുട്ടികളടക്കമുള്ളവര്‍ ഏറെ ബുദ്ധിമുട്ടി. നിയമലംഘനത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: