തിരുവനന്തപുരം : ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി ഫെബ്രുവരി ആദ്യവാരം തിരുവനന്തപുരം സന്ദര്‍ശിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന് പറഞ്ഞു. തിരുവനന്തപുരത്ത് സംസ്ഥാന റാലിയെ മോദി അഭിസംബോധന ചെയ്യും.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ക്കും ഭാവി പ്രചാരണ പരിപാടികള്‍ക്കും ഇന്നു ചേരുന്ന സംസ്ഥാനസമിതി യോഗം രൂപം നല്‍കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണവും നടക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും സ്ഥാനാര്‍ത്ഥി പട്ടികയും തയ്യറാക്കി കേന്ദ്രപാര്‍ലമെന്ററി ബോര്‍ഡിന് സമര്‍പ്പിക്കുന്നത്. പാര്‍ലമെന്ററി ബോര്‍ഡാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക. ഇതല്ലാതെ മറ്റൊരു വേദിയിലും ചര്‍ച്ചയുണ്ടാകില്ലെന്നും ഭാരവാഹിയോഗത്തിനുശേഷം മുരളീധരന് മാധ്യമങ്ങളോടു പറഞ്ഞു.
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഗുജറാത്ത് സംഘത്തിന്റെ സന്ദര്‍ശനം രാഷ്ട്രീ വിവാദമാക്കേണ്ടതില്ലായിരുന്നു. ഗുജറാത്ത് സര്‍ക്കാര്‍ രൂപീകരിച്ച ട്രസ്റ്റ് നിര്‍മ്മിക്കുന്ന പട്ടേലിന്റെ പ്രതിമാ നിര്‍മ്മാണത്തിനുവേണ്ടി സഹായമഭ്യര്‍ത്ഥിക്കാനാണ് സംഘമെത്തിയത്. അഭിലാഷ് മുരളീധരന് എന്ന വ്യവസായി സംഘത്തിലുണ്ടായിരുന്നില്ല. മന്ത്രി, ക്യാബിനറ്റ് റാങ്കുള്ള സെക്രട്ടറി, ഒരു എംപി, എംഎല്‍എമാര്‍, രണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍, രണ്ട് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍, പേഴ്സണല്‍ സ്റ്റാഫുകള്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഗുജറാത്ത് സര്‍ക്കാരാണ് പരിപാടി ഏകോപിപ്പിച്ചത്. പ്രോട്ടോക്കാള്‍ ലിസ്റ്റ് പരിശോധിച്ചാല്‍ വന്നവര്‍ ആരൊക്കെയെന്ന് വ്യക്തമാകും. ഏതെങ്കിലും വ്യവസായി വന്നിട്ടുണ്ടോയെന്ന് അറിയില്ല. ആഭ്യന്തമന്ത്രിയുമായി പരിചയമുള്ള വ്യവസായി വന്നിരിക്കാം. സംഘത്തെ കണ്ടിരിക്കാം. ആഭ്യന്തരമന്ത്രിയെ ബിജെപി ക്ഷണിച്ചിട്ടില്ല. താന്‍ അവിടെയെത്തിയപ്പോഴാണ് ഗുജറാത്ത് സംഘം ആഭ്യന്തരമന്ത്രി വരുന്ന കാര്യമറിയിച്ചത്. ആദ്യം ഗുജറാത്ത് മന്ത്രിയുടെ മുറിയിലാണ് അദ്ദേഹം വന്നത്.
അവിടെ നിന്നു റെസ്റ്റോറന്റിലെത്തി ഭക്ഷണം കഴിച്ചിട്ട് മടങ്ങി. ഗുജറാത്ത് സംഘം ക്ഷണിച്ചിരുന്നോ എന്നറിയില്ല. അത് പറയേണ്ടത് ആഭ്യന്തരമന്ത്രിമാണ്.
പട്ടേലിനെ തമസ്കരിച്ച കുറ്റബോധത്തില്‍ നിന്നു രക്ഷപ്പെടാനാണ് കോണ്ഗ്രസ്സുകാര് സന്ദര്‍ശനം രാഷ്ട്രീയ വിവാദമാക്കുന്നത്. പട്ടേലിനോട് കേരളത്തില്‍ ഇത്രയധികം ആഭിമുഖ്യമുണ്ടെന്നത് കോണ്‍ഗ്രസ്സുകാര്‍ക്ക് ഇപ്പോഴാണ് മനസ്സിലായത്. പട്ടേലിനോടും മോദിയോടും കേരളത്തില്‍ ജനപ്രീതി വര്‍ദ്ധിച്ചു വരുന്നത് കണ്ട് പരിഭ്രാന്തികൊണ്ടാണ് വിവാദമുണ്ടാക്കിയത്. ഗുജറാത്ത് സംഘത്തിനു മുഖ്യമന്ത്രി സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ടോ എന്ന കാര്യം തനിക്കറിയില്ലെന്നും ചര്‍ച്ച കഴിഞ്ഞാണ് താന്‍ സ്ഥലത്തെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: