കൊട്ടാരക്കര: ജന്മഭൂമിയുടെ കൊട്ടാരക്കര ബ്യൂറോയുടെ ഉദ്ഘാടനം റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന് ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. ആര്‍എസ്എസ് ജില്ലാ സംഘചാലക് ആര്. ദിവാകരന് അധ്യക്ഷനായിരുന്നു. ജന്മഭൂമി ഡയറക്ടര്‍ ജയചന്ദ്രന്, യൂണിറ്റ് മാനേജര്‍ ടി.വി പ്രസാദ് ബാബു, ആര്‍എസ്എസ് ജില്ലാ സമ്പര്‍ക്കപ്രമുഖ് കെ.ജി.അനില്‍, പ്രചാരക് പ്രമുഖ് . വേണു, ജില്ലാ പ്രചാരക് സുഭാഷ്, വിഎച്ച്പി ജില്ലാ ജനറല്‍ സെക്രട്ടറി പി.എം രവികുമാര്‍, ബിജെപി മണ്ഡലം പ്രസിഡന്റ് അഡ്വ. വയയ്ക്കല്‍ സോമന്, ഹിന്ദുഐക്യവേദി ജില്ലാ സംഘടന സെക്രട്ടറി പുത്തൂര്‍ തുളസി, ഗോപാലകൃഷ്ണന്, താലൂക്ക് കാര്യവാഹക് രാജേഷ്, പ്രചാരക് അര്ജുന്, ജന്മഭൂമി ജില്ലാ സംയോജകന്‍ എ.ജി ശ്രീകുമാര്‍, ഫീല്‍ഡ് ഓഫീസര്‍മാരായ ഗോപകുമാര്‍, കെ.വി. സന്തോഷ് ബാബു, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് വി.രവികുമാര്‍ എന്നിവര്‍ സംസാരിച്ചു. കൊല്ലം ബ്യൂറോ ചീഫ് എം.സതീശന് സ്വാഗതവും കൊട്ടാരക്കര ലേഖകന്‍ ജി.സുരേഷ് നന്ദിയും പറഞ്ഞു. കൊട്ടാരക്കര പുലമണ്‍ മൈത്രി ഹോസ്പിറ്റലിന് സമീപം ശ്രീദുര്‍ഗാ ബില്‍ഡിംഗിലാണ് ബ്യൂറോ പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: