ശബരിമല : സിനിമയിലും സീരിയലുകളിലും നിരവധി തവണ അയ്യപ്പനായി വേഷമിട്ട വെങ്കിടേശ് അയ്യപ്പദര്‍ശനത്തിനായി സന്നിധാനത്തെത്തി. സുനില്‍ കാരന്തൂറിന്റെ തത്വമസി സിനിമയിലും ആദിപരാശക്തി സീരിയലിലും അയ്യപ്പനായി അഭിനയിച്ച വെങ്കിടേശ് നാലാംതവണയാണ് അയ്യപ്പദര്‍ശനത്തിനെത്തുന്നത്.
കടമറ്റത്തു കത്തനാര് സീരിയലിലൂടെയാണ് വെങ്കിടേശിന്റെ അരങ്ങേറ്റം. ബ്ലസിയുടെ ഭ്രമരം സിനിമയില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ചു. ശ്രീ ഗുരുവായൂരപ്പന് സീരിയലില്‍ കൃഷ്ണന്റെ വേഷമിട്ടു. സ്വാമി അയ്യപ്പന്സീരിയലിലും അഭിനയിച്ചു.
സന്നിധാനത്തെത്തിയ വെങ്കിടേശ് ശബരിമലയെ ശുചിത്വപൂര്‍ണമായി സംരക്ഷിക്കുന്നതിനുള്ള പുണ്യം പൂങ്കാവനം ശുചീകരണയജ്ഞത്തില്‍ പങ്കാളിയായി. ദേശീയദുരന്ത നിവാരണ സേനയുടെ കമാന്‍ഡന്റ് ജി. വിജയന്റെ നേതൃത്വത്തില്‍ ദുരന്ത നിവാരണ സേനാം ഗങ്ങളും ദ്രുതകര്‍മ സേനാംഗങ്ങളും സി.ഐ. എന്‍. രാംദാസിന്റെ നേതൃത്വത്തില്‍ പൊലീസുകാരും ശുചീകരണത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: