മലപ്പുറം: പുത്തനത്താണയില് മക്കളെ കുളത്തിലെറിഞ്ഞ് കൊലപ്പെടുത്തി മാതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചേരൂരാല്‍ ഹൈസ്കൂളിന് സമീപം പന്തല്‍പറമ്പില്‍ മൊയ്തൂട്ടിയുടെ മകളും മംഗലം കാവഞ്ചേരി പനവളപ്പില്‍ റഫീഖിന്റെ ഭാര്യയുമായ ആയിഷ (30) ആണ് മക്കളെ കൊലപ്പെടുത്തിയ ശേഷം ഞെരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഒന്‍പത് വയസ്സുകാരനായ മകന് മുഹമ്മദ് ഷിബില്‍, ആറുവയസ്സുകാരിയായ മകള്‍ ഫാത്തിമ റഫീദ എന്നിവരെയാണ് മാതാവ് ആയിഷ കുളത്തില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത്. ഷിബില്‍ ചേരൂരാല്‍ ഹൈസ്കൂളിലെ നാലാംക്ലാസ് വിദ്യാര്‍ത്ഥിയും ഫാത്തിമ റഫീദ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയുമാണ്.
ഇന്നലെ രാവിലെയാണ് നാടിനെ നടുക്കിയ ദുരുന്തം ഉണ്ടായത്. മദ്രസ്സയില്‍ കൊണ്ടുപോകുകയാണെന്ന് പറഞ്ഞാണ് ആയിഷ കുട്ടികളെയും കൂട്ടി വീട്ടില്‍ നിന്നും ഇറങ്ങിയത്.
മദ്രസ്സയിലെക്ക് പോകുന്ന വഴിയിലെ കുളത്തില്‍ കുട്ടികളെ എറിഞ്ഞ കാര്യം പിന്നീട് ആയിഷതന്നെ പറയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരെത്തി പരിശോധിച്ചപ്പോഴേക്കും കുട്ടികള്‍ മരിച്ചിരുന്നു. ഇതിനിടെ ഞെരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്ര മിച്ച ആ യിഷയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചേ രൂരാല് റോഡിന് സമീപത്തെ കുളത്തിലാണ് കുട്ടികളെ എറിഞ്ഞത്. ആദ്യം മകനെയും പിന്നീട് മകളെയും കുളത്തില്‍ എറിഞ്ഞെന്നാണ് പറയുന്നത്. ആയിഷയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൊലപാതകത്തിനും ആത്മഹത്യ ശ്രമത്തിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കുട്ടികളുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: