കോട്ടയം: റബ്ബര്‍ബോര്‍ഡിന്റെ പ്രോസസ്സിങ് ആന്റ് പ്രൊഡക്ട് ഡെവലപ്മെന്റ് ഡിപ്പാര്‍ട്ടുമെന്റ് തലവനായി എന്‍. രാജഗോപാല്‍ ചുമതലയേറ്റു. 1984-ല്‍ അസിസ്റ്റന്റ് മെക്കാനിക്കല്‍ എഞ്ചിനീയറായി റബ്ബര്‍ബോര്‍ഡ് സര്‍വ്വീസില്‍ പ്രവേശിച്ച അദ്ദേഹം റബ്ബര്‍ബോര്‍ഡിന്റെ പ്രോസസ്സിങ് ആന്റ് പ്രൊഡക്ട് ഡെവലപ്മെന്റ് ഡിപ്പാര്‍ട്ടുമെന്റ് ഡിപ്പാര്ട്ടുമെന്റില് ജോയിന്റ് ഡയറക്ടര്‍ (ഫാക്ടറി മാനേജ്മെന്റ്) ആയി സേവനമനുഷ്ടിച്ചു വരികയായിരുന്നു.
പാലക്കാട് എന്‍.എസ്സ.എസ്സ്. എഞ്ചിനീയറിങ് കോളേജില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീ യറിങ്ങില്‍ ബിരുദം നേടിയ രാജഗോപാല്‍ റബ്ബര്‍ബോര്‍ഡിന്റെയും റബ്ബറുത്പാദക സംഘങ്ങളുടെയും പങ്കാളിത്തമുള്ള മീനച്ചില്‍ റബ്ബര്‍വുഡ് കമ്പനിയുടെ മാനേജിങ് ഡയറക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. അമ്പലപ്പുഴ കക്കാഴം ശ്രീരംഗം വീട്ടില്‍ പരേതനായ നാരായണപ്പണിക്കരുടെയും സേതുഭായിയുടെയും മകനാണ്. ഇല്കട്രിസിറ്റി ബോര്‍ഡില്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറായ പി.വി. ജ്യോതിയാണ് ഭാര്യ. എന്‍. സേതുലക്ഷ്മി, എന്‍. നന്ദഗോപാല്‍ എന്നിവര്‍ മക്കളും എം. ബി. കിരണ്‍കുമാര്‍ മരുമകനുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: