പാമ്പാടി: കൂരോപ്പട ഗ്രാമപഞ്ചായത്തിലെ വനിതാമെമ്പറെ അപമാനിക്കാന്‍ ശ്രമിച്ചകേസിലെ പ്രതിയും ഇതേ പഞ്ചായത്തിലെ അംഗവുമായ പി.ബി.ദീലീപ് കുമാറിനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചിരിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് തല്‍ സ്ഥാനം രാജിവയ്ക്കണമെന്ന് ബിജെപി പുതുപ്പള്ളി മണ്ഡ ലം കമ്മറ്റി ആവശ്യപ്പെട്ടു. പ്രതിയെ അറസ്റ്റ് ചെയ്ത് നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ബിജെപി പ്രവര്‍ത്തകര്‍ പാമ്പാ ടി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
പ്രവര് ത്തകര് ഇന്നലെ കറുത്തതുണികൊണ്ട് വായ് മൂടിക്കെട്ടി പഞ്ചായത്ത് ഓഫീസിനു മു ന്നിലെത്തി തങ്ങളുടെ പ്രതിഷേധം തുടര്‍ന്നു. ഇവരെ പോ ലീസെത്തി അറസ്റ്റ് ചെയ്തു നീക്കി. വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. ഇന്ന ലെ നടന്ന പ്രതിഷേധ പരിപാടിയില്‍ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപകുമാര്‍, എ.ബി.രാധാകൃഷ്ണന്, പി.യു.പുരുഷന്, രാഹുല്‍രാജ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: