ശബരിമല: അയ്യപ്പസന്നിധിയിലെ നിറസാന്നിദ്ധമായ ഇലക്ഷന് രാജാവ് ഇനിയും പോരാട്ട ഭൂമിയിലേക്ക് . തിരഞ്ഞെടുപ്പുകളില്‍ ലോക റിക്കോര്‍ഡിട്ട തമിഴ്നാട് മേട്ടൂര്‍ സ്വദേശി ഡോ:പത്മരാജനാണ് കലിയുഗവരദന്റെ അനുഗ്രഹം വാങ്ങി 158-ാം തവണ നോമിനേഷന് തയ്യാറെടുക്കുന്നത്.ദേശീയ-അന്തര്‍ദേശീയ നേതാക്കളോട് പട പൊരുതിയ പത്മരാജന് ഇനിയും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയാണ് മത്സരിക്കാന്‍ തയ്യാറെടുക്കുന്നത്. 2003ല്‍ ഇലക്ഷന് രാജാവ് എന്നറിയപെടുന്ന ഡോ: പത്മരാജന് ലിംങ്കാ ബുക്കില്‍ ഇടം നേടുകയും 2004ല്‍ ഗിന്നസ് ബുക്കിലും പ്രവേശിച്ച് ലോക റക്കോര്‍ഡ് ഇട്ടു .1988ല്‍ മേട്ടൂര്‍ അസംബ്ലിം മണ്ഡലത്തിലെ സി.പി.എംലിലെ ശ്രീരംഗനോട് കന്നി അങ്കം കുറിച്ചു. ഇദ്ദേഹം അവസാനമായി മത്സരിച്ചത് ഇന്ത്യയുടെ പ്രഥമ പൗരന് പ്രണബ് കുമാര്‍ മുഖര്‍ജിക്ക് എതിരെയായിരുന്നു.
ഇപ്പോള്‍ ദേശിയ രാഷ്ട്രീയ സ്ഥിതി ഗതികള്‍ മാധ്യമങ്ങളിലൂടെ അറിയുമ്പോഴും ഒരു നിയോഗം പോലെ പമ്പയിലും സന്നിധാനത്തും അയ്യപ്പന് വേണ്ടി സേവനം ചെയ്യികയാണ് മേട്ടൂര്‍ സ്വദേശിയായ ഇദ്ദേഹം. തികഞ്ഞ അയ്യപ്പഭക്തനായ ഇദ്ദേഹം തങ്കിഅങ്കി ഘോഷയാത്രയിലെ സ്ഥിരം സാന്നിദ്ധ്യമാണ്. കൂടാതെ 1978 മുതല്‍ അയ്യപ്പസന്നിധിയിലെ സ്ഥിരസാന്നിദ്ധ്യമായ പത്മരാജന് അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ ആജീവനാന്ത അംഗവുമാണ്. പ്രതിഭാ പാട്ടില്‍,എ.പി.ജെ അബ്ദുള്‍കലാം, വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് മുഹമ്മദ്് ഹമീദ് അന്‍സാരി, കൃഷ്ണകാന്ത്, ഫിറോസിംങ്ങ് ശെഖാവത്ത് എന്നവര്‍ക്കെതിരെയും ഇപ്പോഴത്തെ പ്രധാന മന്ത്രി മന്‍മോഹന്‍സിംങ്ങ്,മുന്‍ പ്രധാന മന്ത്രിമാരായ പി.വി നരസിംഹ റാവു ,വാജ്പേയി എന്നിവര്‍ക്കെതിരെയും തെരഞ്ഞെടുപ്പ് ഗോദയില്‍ പോരാട്ടം നടത്തി.തമിഴ്നാട്ടില്‍ ജയലളിത, കരുണാനിധി എന്നിവര്‍ക്കെതിരെ മത്സരിച്ചിട്ടുള്ള ഇദ്ദേഹം രാജ്യസഭാ സിറ്റുകളിലേക്ക് കേരളത്തില്‍ നിന്നുള്ള കെ.കരുണാകരന്, ഇ.കെ.ആന്റണി എന്നിവര്‍ക്കെതിരെയും ചലചിത്ര താരങ്ങളായ എസ്.എസ് ചന്ദ്രന്, രാധാ രവി, ഹേമമാലിനി, ശരത്ത്കുമാര്‍ ഉള്‍പ്പെടെ പഞ്ചായത്ത് തലം മുതല്‍ പ്രസിഡന്റ് തലം വരെ മത്സരിച്ചിട്ടുണ്ടെങ്കിലും 157 തവണയും പരാജയപെട്ടു.ഇത്രയും തവണ മത്സരിച്ചെങ്കിലും 2011ല്‍ തമിഴ്നാട്ടിലെ നിയമസഭാമണ്ഡലമായ മേട്ടൂരിലെ ജനങ്ങല്‍ നല്കിയ 6273 വോട്ടാണ് ഇദ്ദേഹത്തിന്റെ ഉയര്‍ന്ന സ്കോര്‍.ഇതിനോടകം 12 ലക്ഷം രൂപ തെരഞ്ഞെടുപ്പിനായി കെട്ടിവെച്ചു.തമിഴ്നാട്ടില്‍ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വിവിധ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തുകയാണ് തെരഞ്ഞെടുപ്പുകള്‍ക്കായി വിനിയോഗിക്കുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: