കൊച്ചി: ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തിന്റെ ഘടനയെ ബാധിക്കാത്ത തരത്തിലാണു വിമാനത്താവളത്തിന്റെ നിര്‍മാണമെന്നു കെജിഎസ് ഗ്രൂപ്പ്.
ക്ഷേത്രത്തിന്റെ പവിത്രതയും പാരമ്പര്യവും സംരക്ഷിച്ചു കൊണ്ടാകും നിര്‍മാണം നടത്തുകയെന്നു കെജിഎസ് ഗ്രൂപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
ഗോപുരം, കൊടിമരം എന്നിവയുടെ ഘടന മാറ്റേണ്ടതില്ല. ആറന്മുള വിമാനത്താവള നിര്‍മാണത്തിനായി പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ ഘടനയില്‍ മാറ്റം വരുത്തേണ്ടിവരുമെന്ന ദേവസ്വം ഓംബുഡ്സ്മാന്റെ റിപ്പോര്‍ട്ടിനെ തള്ളിയാണു സത്യവാങ്മൂലം. ദേവസ്വം ഓംബുഡ്സ്മാന്റെ റിപ്പോര്‍ട്ട് തെറ്റിധാരണമൂലമാണെന്നും കെജിഎസ് ഗ്രൂപ്പ് അറിയിച്ചു.
ദേവസ്വം ഓംബുഡ്സ്മാന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഡിവിഷന് ബെഞ്ച് സ്വമേധയ എടുത്ത കേസില്‍ കമ്പനിയോടും സര്‍ക്കാരിനോടും സത്യവാങ്മൂലം സമര്‍പ്പിയ്ക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: