പറവൂര്‍: മതേതരത്വത്തിന്റെ പേരില്‍ നാട്ടില്‍ നടക്കുന്നത് പീഡനമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ അഭിപ്രായപ്പെട്ടു.
ഹിന്ദുഐക്യവേദി വടക്കേക്കര, ചിറ്റാറ്റുകര പഞ്ചായത്ത് സമിതികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കുടുംബസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ടീച്ചര്‍. കേരളത്തില്‍ മാറി മാറി ഭരിക്കുന്ന മതേതര രാഷ്ട്രീയ കക്ഷികള്‍ സംഘടിത മതന്യൂനപക്ഷ പ്രീണനത്തിന് വേണ്ടി സ്കോളര്‍ഷിപ്പുകളും മറ്റ് ആനുകൂല്യങ്ങളും വാരിക്കോരി നല്കുമ്പോള് സംഘടിത ഹിന്ദുഭൂരിപക്ഷ സമൂഹത്തിന് ന്യായമായ അവകാശങ്ങള്‍പോലും നിഷേധിക്കുന്നത് ആക്ഷേപകരമാണ്.
ഹിന്ദുക്കളുടെ ക്ഷേത്രസ്വത്തുക്കള്‍ കവര്‍ന്ന് എടുക്കാന്‍ ആധുനിക ഗോറിമാരും ഗസ്നിമാരും മതേതര കുപ്പായമിട്ട് കടന്നുവരുന്നു. ഹൈന്ദവ ആചാര അനുഷ്ഠാനങ്ങളെയും വിശ്വാസങ്ങളെയും മാത്രം അധിക്ഷേപിച്ച് പാര്‍ട്ടി പ്ലീനത്തിന്റെ രൂപത്തില്‍ ഇന്നും യൂറോപ്യന്മാരുടെ പ്രേതം നിലനില്ക്കുന്നു. ശരിയായ മതേതരത്വം നിലനില്‍ക്കുന്നതിന് ഹിന്ദുസമൂഹം ജാതിരഹിത വ്യത്യാസങ്ങള്‍ മറന്ന് ഒറ്റക്കെട്ടായി സംഘടിക്കണമെന്നും ശശികല ടീച്ചര്‍ ഓര്‍മിപ്പിച്ചു.
ചക്കുമരശ്ശേരി വിജ്ഞാന പ്രകാശ സംഘം സെക്രട്ടറി എം.ബി.അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഭാഗവതോത്തംസം അഡ്വ.ടി.ആര്.രാമനാഥന് ഉദ്ഘാടനം നിര്‍വഹിച്ചു.
വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട്, അനിരുദ്ധന് തന്ത്രികള്‍ കെപിഎംഎസ് പറവൂര്‍ യൂണിയന് വൈസ് പ്രസിഡന്റ് എന്‍.ടി.വിദ്യാധരന് ധീവരസഭ സംസ്ഥാന സമിതി അംഗം ജോഷി ബ്ലാങ്ങാട്, വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി യൂത്ത് ഫെഡറേഷന് സംസ്ഥാന ട്രഷറര്‍ സി.കെ.അമ്പാടി, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ.പി.സുരേഷ്, പറവൂര്‍ താലൂക്ക് പ്രസിഡന്റ് കെ.ജി.മധു, സംഘടനാ സെക്രട്ടറി തമ്പി കല്ലുപുറം, വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യന് അമ്പാട്ട്, ട്രഷറര്‍ സാബു ശാന്തി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: