ന്യൂദല്‍ഹി: ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യ യാതൊരു വിധത്തിലുള്ള വിട്ടു വീഴ്ച്ചയ്ക്കും തയ്യാറല്ലെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ആനന്ദ് ശര്‍മ്മ വ്യക്തമാക്കി. ഇന്തോനേഷ്യയില്‍ വച്ച് നടന്ന ലോക വ്യവസായ സംഘടനയുടെ (ഡബ്ല്യു ടി ഒ) യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട കരാറുണ്ടാക്കുകയും ചെയ്തു.
ലോകത്തിന് ഇതു സംബന്ധിച്ച് വ്യക്തമായ ഒരു ധാരണയുണ്ടാക്കാനാണ് ശ്രമമെന്നും അതിനായിട്ടുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയെന്നും ശര്‍മ്മ പറഞ്ഞു. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള അംടിസ്ഥാന കാര്യങ്ങള്‍ പരിഹരിക്കാുന്നതിന് സാഹചര്യമില്ല. കര്‍ഷകരുടെയോ പാവപ്പെട്ടവരുടേയോ ക്ഷേമത്തിനും ജീവിത സുരക്ഷയ്ക്കും സാഹചര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡബ്ല്യു ടി ഒ രൂപീകരിച്ച് 18 വര്‍ഷത്തിന് ശേഷമുണ്ടാകുന്ന ആദ്യ കരാറാണിത്. ഇന്ത്യ ഇതിലേക്ക് പ്രാധാന്യത്തോടെയാണ് കടന്നു വന്നിരിക്കുന്നതെന്നും ബാലി പാക്കേജെന്നാണ് ഇതിനെ അറയപ്പെടുന്നതെന്നും ശര്‍മ്മ അറിയിച്ചു.
ബാലി പാക്കേജ് ആവശ്യപ്പെടുന്നത് അന്താരാഷ്ട്ര വ്യവസായ മാനദണ്ഡമാണെന്നും ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങള്‍ക്ക് അവരുടെ ഭക്ഷ്യ പരിപാടികളില്‍ ഭക്ഷ്യ സബ്സിഡികള്‍ വാഗ്ദാനം ചെയ്യാന്‍ അനുവാദം നല്‍കുകയുമാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ശര്‍മ്മ വ്യക്തമാക്കി. എല്ലാം വികസ്വര രാജ്യങ്ങള്‍ക്കും സംരക്ഷണം നല്‍കുക എന്നതു കൂടിയാണ് ഇതിലൂടെ ഉദ്ദശിക്കുന്നതെന്നും ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: