ന്യൂദല്‍ഹി: ദല്‍ഹിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത മൂടല്‍ മഞ്ഞ്. 50 മീറ്റര്‍ അകലെയുള്ളവ പോലും കാണാന്‍ കഴിയാത്തത്ര കനത്ത മൂടല്‍ മഞ്ഞാണ് ദല്‍ഹിയിലും പരിസരത്തും വ്യാപിച്ചത്. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ അവതാളത്തിലായി. രാവിലെ അഞ്ചു മണിമുതല്‍ എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തി വച്ചിരിക്കുകയാണ്.
ചിലവിമാനങ്ങള്‍ വഴിതിരിച്ചു വിടുന്നുണ്ട്. നൂറിലേറെ വിമാന സര്‍വീസുകള്‍ ഇതിനോടകം തടസപ്പെട്ടിട്ടുണ്ട്. മൂഡല്‍ മഞ്ഞ് പോലുള്ള അധികം കാണാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ വിമാനം 125 മുതല്‍ 150 മീറ്റര്‍ വരെ ഉയര്‍ത്താവു എന്നാണ്. ഇത് വിമാനത്തിന്റെ അളവുകളനുസരിച്ച് മാറുകയും ചെയ്യും.
കഴിഞ്ഞ ദിവസവും മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് 140ലേറെ വിമാന സര്‍വീസുകള്‍ തടസപ്പെട്ടിരുന്നു. റെയില്‍, റോഡ് ഗതാഗതങ്ങളും തടസപ്പെട്ടിട്ടുണ്ട്. ദല്‍ഹിയെ കൂടാതെ അമൃത്സര്‍, പാട്ടിയാല, ആഗ്ര, ഹിസ്സാര്‍ എന്നിവിടങ്ങളിലും കനത്ത മൂടല്‍മഞ്ഞ് ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: