ശബരിമല: തീര്‍ത്ഥാടകന്റെ കാല് മുറിഞ്ഞ് പതിനെട്ടാംപടിയില്‍ രക്തം വീണതിനെ തുടര്‍ന്ന് സന്നിധാനത്ത് പഞ്ചപുണ്യാഹം നടത്തി. തന്ത്രി കണ്ഠരര് മഹേശ്വരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കിഴക്കേ മണ്ഡപത്തില്‍ പുണ്യാഹം പൂജിച്ച് പതിനെട്ടാം പടിയിലും ക്ഷേത്രത്തിന് വലം വെച്ച് ശ്രീകോവിലിലും ഉപദേവതാ ക്ഷേത്ര നടകളിലും സമീപത്തും തളിച്ചു. ചടങ്ങിനെ തുടര്‍ന്ന് രാവിലെ 10.30 മുതല്‍ അരമണിക്കൂര്‍ നേരം നെയ്യ് അഭിഷേകം നിര്‍ത്തി വെച്ചു. ഈ സമയം പടി കയറ്റവും നിര്‍ത്തി വെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: