കൊച്ചി: പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കുക, ഒഴിവുള്ള തസ്തികകളിലേക്ക് ഉടന്‍ നിയമനം നടത്തുക, നിയമന നിരോധനം പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് യുവമോര്‍ച്ച സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പിഎസ്സി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കടവന്ത്ര ജംഗ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ.എസ്.ഷൈജു ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയക്കാരുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന പിഎസ്സി കാലാകാലങ്ങളായി യുവജന വഞ്ചനയാണ് നടത്തുന്നതെന്നും നിലവിലുള്ള റാങ്ക് ലിസ്റ്റ് നിലനില്ക്കുമ്പോള് തന്നെ വീണ്ടും പരീക്ഷ നടത്തുവാനുള്ള പിഎസ്സിയുടെ ശ്രമം കുത്തക കോച്ചിംഗ് സെന്ററുകളെ സഹായിക്കുവാന്‍ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ശ്രീകാന്ത് ശ്രീധരന് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍.മധു, ട്രഷറര്‍ പി.എസ്.ഷമി, യുവമോര്‍ച്ച ജില്ലാ സംസ്ഥാന സമിതി അംഗങ്ങളായ വി.കെ.ഭസിത് കുമാര്‍, ഷൈലേഷ് കുമാര്‍, ഭാരവാഹികളായ അനൂപ് ശിവന്, എം.വി. അരുണ്‍ലാല്‍, വി.ജി.സന്ദീപ്, എം.എന്‍.അഭിലാഷ്, ജീവന്‍ലാല്‍ എന്നിവര്‍ സംസാരിച്ചു. എം.എസ്.സജീവ്, എം.എം.അഭിലാഷ്, സി.ജി.രാജഗോപാല്‍, ടി.ബാലചന്ദ്രന്, ശശി തറനിലം എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: