കാസര്‍കോട്: മുത്തലിബ് വധക്കേസിലെ പ്രതി കാലിയ റഫീഖിനെ ജില്ലാ കോടതി പരിസരത്ത് വച്ച് അക്രമികള്‍ വെട്ടി. റഫീഖിനെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു വരുമ്പോഴായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
മുത്തലബിന്റെ സംഘാംഗങ്ങളാണ് റഫീക്കിനെ ആക്രമിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഒക്ടോബര്‍ 24ന് രാത്രിയാണ് മുത്തലിബിനെ കൊലപ്പെടുത്തിയത്. കാറില്‍ വീട്ടിലേക്ക് സഞ്ചരിക്കവെ ബൈക്കിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തിയ ശേഷം വെടിവെച്ചും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു.
നിരവധി കേസുകളിലെ പ്രതിയായിരുന്നു കൊല്ലപ്പെട്ട മുത്തലിബ്. കാലിയ റഫീക്കിന്റെ സംഘാംഗമായിരുന്ന മുത്തലിബ് രണ്ട് വര്‍ഷം മുമ്പ് റഫീക്കുമായി തെറ്റി പിരിഞ്ഞു. മുത്തലിബ് തെറ്റിപിരിഞ്ഞതിന് പിന്നാലെ റഫീക്കും സംഘവും കഞ്ചാവ് കേസില്‍ അറസ്റ്റിലായി. ഈ അറസ്റ്റിന് പിന്നില്‍ മുത്തലിബും ഭാര്യയും അവരുടെ ബന്ധുവുമാണെന്ന് ഉറച്ച് വിശ്വസിച്ച കാലിയ റഫീക്കും സംഘവും അതിനുള്ള പ്രതികാരം തീര്‍ക്കുന്നതിന്റെ ഭാഗമായി കൊലപാതകം നടത്തിയെന്നതെന്നാണ് പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: