കൊച്ചി: സര്‍ദാര്‍ വല്ലഭഭായി പട്ടേല്‍ ഏകതാട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. ഹൈക്കോടതി ജംഗ്ഷനില്‍ നടന്ന ഉദ്ഘാടന യോഗത്തില്‍ ജില്ലാ കോഡിനേറ്റര്‍ അഡ്വ.എ.കെ.നസീര്‍ അദ്ധ്യക്ഷത വഹിച്ചു. ജസ്റ്റിസ് എം.രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. റിട്ട.ഐജി കുഞ്ഞുമൊയ്ദീന്‍കുട്ടി, ചലച്ചിത്ര സംവിധായകന് സിബി മലയില്‍, ഷെയ്ക് യൂസഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എ.എന്‍.രാധാകൃഷ്ണന്, കെ.എസ്.രാജേഷ്, പി.ജെ.തോമസ്, എം.ധര്‍മരാജ്, കെ.വി.സാബു, നെടുമ്പാശ്ശേരി രവി. എം.എം.മധു, എന്‍.പി.ശങ്കരന് കുട്ടി, ബ്രഹ്മരാജ്, പി.എസ്.ഷമ്മി, രശ്മി സജി, പി.കൃഷ്ണദാസ്, ജിജി ജോസഫ്, അഡ്വ.ഷൈജു, സഹജ ഹരിദാസ്, നെല്‍സണ്‍ തായങ്കരി, ടി.ബാലചന്ദ്രന്, അഡ്വ.സ്വരാജ്, അഡ്വ.ദേവരാജ്, ഇ.എസ്.പുരുഷോത്തമന് തുടങ്ങിയവര്‍ നേതൃത്വം നല്കി. ഹൈക്കോടതിയില്‍ നിന്നാരംഭിച്ച കൂട്ട ഓട്ടം ബിടിഎച്ച് ജംഗ്ഷനിലെ ഗാന്ധിപ്രതിമക്ക് മുമ്പില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ ചലച്ചിത്രതാരം ടിനി ടോം കൂട്ടയോട്ടത്തില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും റണ്‍ഫോര്‍ യൂണിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: