കാഞ്ഞങ്ങാട്: അന്ധകാരത്തെ അകറ്റുന്ന വെളിച്ചത്തെ ആദരിക്കുന്നതാണ് നമ്മുടെ പാരമ്പര്യവും സംസ്കാരവുമെന്ന് കവിയും തപസ്യ കലാസാസംസ്കാരിക വേദി മുന്‍ സംസ്ഥാന പ്രസിഡന്റും രക്ഷാധികാരിയുമായ പ്രൊ. മേലത്ത് ചന്ദ്രശേഖരന് അഭിപ്രായപ്പെട്ടു. തപസ്യ പ്രശസ്ത സാഹിത്യകാരന് കുട്ടമത്ത് എ. ശ്രീധരന് മാസ്റ്റര്‍ക്ക് നല്കുന്ന ജ്യോതിര്‍ഗമയ പുരസ്ക്കാര സമര്‍പ്പണ ചടങ്ങ് കാഞ്ഞങ്ങാട് വിവേകാനന്ദ സ്കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസ്കാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടമത്ത് എ. ശ്രീധരന് മാസ്റ്റരെ അദ്ദേഹം പൊന്നാട അണിയിച്ചു.
10001 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്ന ജ്യോതിര്‍ഗമയ പുരസ്ക്കാരം ജന്മഭൂമി മാനേജിംങ്ങ് എഡിറ്റര്‍ പി ബാലകൃഷ്ണന് ശ്രീധരന് മാസ്റ്റര്‍ക്ക് സമര്‍പ്പിച്ചു. ഇന്നെത്തെ കാലത്ത് പുരസ്ക്കാരങ്ങള്‍ നേടാന്‍ അതിന് കഴിവും അര്‍ഹതയും മാത്രം ഉണ്ടായാല്‍ പോരെന്നും അത് മാര്‍ക്കറ്റ് ചെയ്യാനും അറിയണമെന്നതാണ് നൂതനമായ പ്രവണതയെന്നും അദ്ദേഹം പറഞ്ഞു. ഹോസ്ദുര്‍ഗ്ഗ് താലൂക്ക് തഹസ്സില്ദാരും കുട്ടമത്ത് കുടുംബാംഗവുമായ വൈ.എം.സി.സുകുമാരന്‍ ശ്രീധരന് മാസ്റ്റര്‍ക്ക് കീര്‍ത്തിപത്ര സമര്‍പ്പണം നടത്തി. തുടര്‍ന്ന് പുസ്തക സമര്‍പ്പണം തപസ്യ മുന്‍ സംസ്ഥാന സെക്രട്ടറി ശ്രീഹര്ഷന് മാസ്റ്റര്‍ നിര്‍വ്വഹിച്ചു.
ബിജെപി ദേശിയ സമിതി അംഗം മടിക്കൈ കമ്മാരന്, നിത്യാനന്ദ ആശ്രമം പബ്ലിക് ട്രസ്റ്റ് സെക്രട്ടറി കെ.വി.ഗണേശന്, നഗരസഭ കൗണ്‍സിലര്‍ വജ്രേശ്വരി, സംഘാടക സമിതി പ്രസിഡണ്ട് മല്ലക്കര കൃഷ്ണന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി. ജനാര്ദ്ദനന് അധ്യക്ഷത വഹിച്ചു. കെ മോഹനന് സ്വാഗതവും എന്‍. അശോക് കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: