തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് സത്യസന്ധരായ ചില ഉദ്യോഗസ്ഥരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമമെന്നു സൂചന. പിടിയിലാകുന്നവരെ കൊണ്ട് നല്ലവരായ ഉദ്യോഗസ്ഥര്‍ക്കെതിരെ മൊഴി നല്‍കിപ്പിക്കുക. മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച് വാര്‍ത്തകള്‍ വരുത്തുക തുടങ്ങിയ മാര്‍ഗമാണ് ഇതിനായി ഉപയോഗിക്കുന്നത്.അഴിമതിക്കാരായ ചില കസ്റ്റംസ് ഉദ്യോഗസ്ഥരും അന്വേഷണ ഉദ്യോഗസ്ഥരുമാണ് ഇതിനു പിന്നില്‍.
നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കള്ളക്കടത്തു കേസില്‍ ഡയറക്ടറേറ്റ്ഓഫ് റവന്യു ഇന്റലിജെന്‍സിലെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ജോണ്‍ ജോസഫിനെതിരെ കേരളത്തില്‍ ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് ഇത്തരമൊരു നീക്കത്തിന്റെ ഫലമായിരുന്നുവെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്.സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ജോണ്‍ ജോസഫിനെ ചോദ്യം ചെയ്യാന്‍ സിബിഐ കേന്ദ്ര സര്‍ക്കാറിന്റെ അനുമതി തേടി എന്ന നിലയില്‍ മലയാളം മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത സിബിഐ ഗൗരവത്തിലാണെടുത്തത്. ഡി.ആര്.ഐ. അഡീഷണല്‍ ഡയറക്ടറെ ചോദ്യം ചെയ്യണമെങ്കില്‍ സിബിഐ ക്ക് മുന്‍കൂര്‍ അനുമതിയുടെ ആവശ്യമില്ല.렴?ന്നിട്ടും ഇത്തരത്തില്‍ വാര്‍ത്ത വന്നതിനു പിന്നില്‍ ദുരുദ്ദേശമുണ്ടെന്ന് വ്യക്തമായിരുന്നു.
കറ പുരളാത്ത ഔദ്യോഗിക ജീവിത ചരിത്രമുള്ള ജോണ്‍ ജോസഫ് അഴിമതിക്കാരായ പല കസ്റ്റംസ് ഉദ്യോഗസ്ഥരുടേയും കണ്ണിലെ കരടാണ്. അഴിമതിക്കാരായ ചില കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അവരുടെ അധോലോക ബന്ധം ഉപയോഗിച്ച് പല കള്ളക്കേസുകളിലും ഇദ്ദേഹത്തെ കുടുക്കാന്‍ മുമ്പും പല തവണ ശ്രമിച്ചിട്ടുണ്ട്.
പ്രശസ്ത സേവനത്തിനുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ#് ലഭിച്ചിട്ടുള്ള ഇദ്ദേഹം കേരളത്തില്‍ ജോലി ചെയ്ത കാലയളവില്‍ നടത്തിയ കള്ളക്കടത്തു വേട്ടകള്‍ പ്രസിദ്ധമാണ്. 1993 ല്‍ എറണാകുളത്തു കടല്‍ മാര്‍ഗ്ഗം എത്തിയ 9 കോടിയുടെ വെള്ളി കള്ളക്കടത്ത് ലാന്‍ഡിങ്ങ് പിടിച്ചെടുത്തത് ഇദ്ദേഹമാണ്. ഇത് കേരളാ കസ്റ്റംസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലാന്റിംഗ് കേസാണ്. 1993 ല്‍ അന്നു വരെയുള്ളതില്‍ വെച്ച് ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ കറന്‍സി വേട്ടയും അദ്ദേഹം നടത്തിയിട്ടുണ്ട്. കൂടാതെ വലുതും ചെറുതുമായ ഒട്ടേറെ കേസുകളിലൂടെ കേരള ഡി.ആര്.ഐയുടെ ഇതു വരെയുള്ള ചരിത്രത്തില്‍ ഏറ്റവുമധികം കള്ളക്കടത്തു കേസുകള്‍ പിടികൂടിയിട്ടുള്ള ഉദ്യോഗസ്ഥനാണ് 1983 ബാച്ച് ഐ.ആര്.എസുകാരനായ ഈ മലയാളി.
നെടുമ്പാശ്ശേരിയിലെ സ്വര്ണ്ണക്കടത്ത്വേട്ടയില് തന്നെ ദുരൂഹതകളേറെയുണ്ട്. കള്ളക്കടത്തുകാരും ചില ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണെന്ന് സൂചനയുണ്ട്. പിടിക്കപ്പെട്ടതിന്റെ നിരവധി ഇരട്ടി സ്വര്‍ണം നിയന്ത്രണങ്ങളേയും നിരീക്ഷണങ്ങളേയും വെട്ടിച്ച് കടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: