അങ്കമാലി: മുന്‍ പഞ്ചായത്ത് അംഗങ്ങളില്‍ ഭൂരിഭാഗവും അവശരാണെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചന് പറഞ്ഞു. എറണാകുളം ജില്ലയിലെ മുന്‍ തൃത്താല തദ്ദേശ സ്വയംഭരണ മെമ്പര്‍മാരുടെ യോഗം അങ്കമാലിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവര്‍ക്ക് പെന്ഷന് നല്‍കാനുള്ള നടപടി സ്വീകരിക്കണെമെന്ന് ധനകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടതായും നിയമസഭ സമ്മേളിക്കുന്ന വേളയില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ. വഴി സബ്മിഷന് ഉന്നയിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പി.പി. തങ്കച്ചന് പറഞ്ഞു. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി. പോള്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. അന്‍വര്‍ സാദത്ത് എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. ഈറ്റ കാട്ടുവള്ളി ക്ഷേമിനിധി ചെയര്മാന് വി.ഡി. ജോസഫ്, അങ്കമാലി കണ്‍സ്യൂമര്‍ സഹകരണസംഘം പ്രസിഡന്റ് മാത്യു തോമസ്, ജില്ലാ സെക്രട്ടറി എം. ഐ. ദേവസ്സിക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി ആന്റണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞമ്മ ജോര്‍ജ്ജ്, സജി പള്ളിപ്പാടന്‍, മുന്‍ പഞ്ചായത്ത് അംഗങ്ങളായ പി.ഡി. സ്കറിയ, കര്‍ത്താവ് കിടങ്ങൂര്‍, തോപ്പില്‍ അബു, സരള മോഹനന്, ഒ.പി.ആര്. കര്‍ത്ത തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: