കൊച്ചി: ഭൂതത്താന്‍കെട്ട് ഡാമില്‍ അന്താരാഷ്ട്ര കായാക്കിംഗ് മത്സസരങ്ങള്‍ ഉള്‍പ്പെടുത്തി റിവര്‍ ഫെസ്ററിവല്‍ നടക്കും. ഈ മാസം 25 മുതല്‍ 31 വരെയാണ് എറണകുളം ഡി.ടി.പി.സിയും ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ററാര്‍ വാക്ക് എന്റര്‍പ്രൈസസും ചേര്‍ന്ന് സാഹസിക ജലമത്സരങ്ങള്‍ ഒരുക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് കെട്ടിക്കിടക്കുന്ന ജലാശയത്തില്‍ അതി സാഹസിക കായിക മത്സരങ്ങള്‍ ഇവിടെ അരങ്ങേറുന്നതെന്ന് ടി.യു കുരുവിള എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബ്ലാക്ക് വാട്ടര്‍ മത്സര വിഭാഗത്തില്‍ ഉള്ളവയാണ് ഇവ. നേരത്തെ കോഴിെക്കോട് തുഷാരഗിരിയില്‍ ഒഴുകുന്ന വെള്ളത്തില്‍ അരങ്ങേറുന്ന വൈററ് വാട്ടര്‍ കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇത്തരം മത്സരങ്ങളും ഭൂതത്താന്കെട്ടില് ഒരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്മസ് ദിനത്തില്‍ വൈകുന്നേരം മൂന്നിന് പ്രവേശനം ആരംഭിക്കും. കന്യാകുമാരി മുതല്‍ ജമ്മു കശ്മീരില്‍ നിന്നുള്ളവരും ഡെന്മാര്ക്ക് , അമേരിക്ക, ദുബായ്, ശ്രീലങ്ക എന്നീ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരും മത്സരിക്കാന്‍ എത്തുന്നുണ്ട് എന്നതാണ് പ്രത്യേകത. 40 അടി താഴ്ചയുള്ള ഭാഗത്ത് നടക്കുന്ന അതിസുരക്ഷ ആവശ്യമുള്ള കായാക്കിംഗ് മത്സരമാണ് ഇവിടെ പ്രധാനപ്പെട്ടത്. മത്സരം ആരംഭിച്ച് ആദ്യ 100 അടി ദൂരം വെള്ളത്തിനടിയിലും ബാക്കി ദൂരം വെള്ളത്തിന് മുകളിലും കായാക്കിംഗ് ബോട്ടുകള്‍ ഓടിക്കുക എന്നതാണ് ഈ മത്സരം. 300 മീറ്റര്‍ ദൂരം മുഴുവന്‍ വെള്ളത്തിനടിയിലൂടെ പോകുന്ന ഡൗണ്‍ വാട്ടര്‍ റേസ് എന്ന മത്സര വിഭാഗവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പരിശീലനം നേടിയ മത്സരാര്‍ഥികളാണ് ഇതില്‍ പങ്കെടുക്കുക. വിദഗ്ദരായ പരിശീലകരും ലൈഫ് ഗാര്‍ഡുമാരും മുഴുവന്‍ സമയവും ഇവിടെ ഉണ്ടാകും. ഒളിമ്പിക് മത്സര നിയമങ്ങള്‍ അനുസരിച്ചാണ് ഈ മത്സരങ്ങളും നടക്കുക. ഒപ്പം തുടക്കക്കാര്‍ക്കുള്ള മത്സരങ്ങളും നടക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സ്പീഡ് ബോട്ട്, പെഡല്‍ ബോട്ട് , മോട്ടോര്‍ ബോട്ട് സവാരികളും ഒരുക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിക്കുന്ന പഴയ തോണികളും വഞ്ചികളും പരമ്പരാഗത പായ് വഞ്ചിയും ഉള്‍പ്പെടുത്തി പ്രദള്ശനം, പുഴയില്‍ വീണ ആളുകളെ എങ്ങനെ രക്ഷപ്പെടുത്താം എന്ന് വിശദീകരിക്കുന്ന പരിശീലന പരിപാടി, ഹാര്‍ലി ഡേവിഡ്സണ് ബൈക്ക് യാത്രികരുടെ റാലി, വിവധ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സ്ററാളുകള്‍, ഏറുമാടങ്ങള്‍, പരിപാടി നടക്കുന്നിടത്തെക്കും തിരിച്ചും വാഹന സൗകര്യം, തുടങ്ങി ഒട്ടനവധി കാര്യങ്ങളാണ് ഇതിനോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രവേശന ഫീസ് 20 രൂപ. ി മന്ത്രിമാരായ പി.ജെ ജോസഫ്, കെ. ബാബു , ആര്യാടന് മുഹമ്മദ് , ഇബ്രാഹിംകുഞ്ഞ്, അനൂപ് ജേക്കബ് എന്നിവര്‍ പങ്കെടുക്കും. സമാപന സമ്മേളനം രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ കുര്യന് ഉത്ഘാടനം ചെയ്യും . വാര്‍ത്താ സമ്മേളനത്തില്‍ കലക്ടര്‍ പി.ഐ ഷെയ്ക്ക് പരീത്, കെ.എസ്.എഫ്.ഡി.സി ചെയര്മാന് സാബു ചെറിയാന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: