തൃശൂര്‍: പാരമ്പര്യ ചികിത്സാ സമ്പ്രദായത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ഒരു പ്രശ്നമാകില്ലെന്നും ആയൂര്‍വേദം തുടങ്ങി യവ യുടെ വളര്‍ച്ചക്ക് വേണ്ട വിധത്തിലുള്ള സൗകര്യ ങ്ങളെല്ലാം ഒരുക്കുമെന്ന് കേന്ദ്രമന്ത്രി സന്തോഷ് ചൗ ധരി പറഞ്ഞു. ആയുര്‍വേദം തുടങ്ങിയുളള ഇന്ത്യയിലെ പാരമ്പര്യ ചികിത്സാസമ്പ്രദായങ്ങളുടെ വളര്‍ച്ചയ്ക്കും ശാസ്ത്രീയ പഠനഗവേഷണങ്ങള്‍ക്കും ഫണ്ട് ഒരിക്കലും പ്രശ്നമാകില്ലെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി സന്തോഷ് ചൗധരി പറഞ്ഞു.
കഴുത്തു വേദന, കൈവേദന, മുട്ടുവേദന തുടങ്ങിയ രോഗങ്ങള്‍ക്ക് ആയുര്‍വേദ വിധി പ്രകാരം ചികിത്സ, പരിചരണം, പഠനം, ഗവേഷണം എന്നിവ ലഭ്യമാക്കുന്ന, ആയുഷ് വകുപ്പിന്റെ സഹായത്തോടെ തുടങ്ങിയ തൈക്കാട്ടുശേരിയിലെ ‘വൈദ്യരത്നം സെന്റര്‍ ഫോര്‍ എക്സലന്‍സി’ന്റെ ഉദ്ഘാടനം ചെയ്ത് കേന്ദ്ര ആരോഗ്യവകുപ്പ് സഹ മന്ത്രി. ചൗധരി പറഞ്ഞു. പാരമ്പര്യ അറിവുകളെ ശാസ്ത്രീയമായി വികസിപ്പിച്ചാല്‍ ആരോഗ്യമേഖലയില്‍ ഉന്നതമായ ഭാവി നമുക്കുണ്ടാകും. ലോകത്തെ ഏത് ചികിത്സാ രീതിയേയും വെല്ലാന്‍ ഈ സമ്പ്രദായത്തിന് കഴിയും. ഗവേഷണപഠന രീതിയിലൂടെയുളള ശാസ്ത്രീയ വിശകലനം അതിന് അനിവാര്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മന്ത്രി സി.എന്‍. ബാലകൃഷ്ണന് അദ്ധ്യക്ഷനായിരുന്നു. വൈദ്യരത്നം ഡയഗനോസ്റ്റിക് സെന്റര്‍ സെന്‍ട്രല്‍ ലാബിന്റെ ഉദ്ഘാടനം പി.സി. ചാക്കോ എം.പി നിര്‍വഹിച്ചു. മേയര്‍ ഐ.പി പോള്‍, എം.എല്‍.എമാരായ എം.പി. വിന്‍സെന്റ്, തേറമ്പില്‍ രാമകൃഷ്ണന്, ഐ.എസ്.എം ഡയറക്ടര്‍ ഡോ. അനിതാ ജേക്കബ്, ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. ടി. ശിവദാസ്, ഡെപ്യൂട്ടി ഡ്രഗ്സ് കണ്ട്രോളര് ഡോ.എന്‍.നിര്‍മ്മല, ദേശീയ പഞ്ചകര്‍മ്മ ഗവേഷണകേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ.പി.കെ. സുദര്ശനന് നായര്‍, മാര്‍ അപ്രേം മെത്രാപ്പൊലീത്ത, കൗണ്‍സിലര്‍ കെ.സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മാനേജിംഗ് ട്രസ്റ്റി ഇ.ടി. നാരായണന് മൂസ് സ്വാഗതവും ഇ.ടി. പരമേശ്വരന് മൂസ് നന്ദിയും പറഞ്ഞു. വൈദ്യരത്നം കോര്‍പ്പറേറ്റ് ജനറല്‍ മാനേജര്‍ ഡോ. എം. രാമനുണ്ണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേന്ദ്രമന്ത്രിയ്ക്കും മന്ത്രി സി.എന്‍.ബാലകൃഷ്ണനും ചടങ്ങില്‍ ഉപഹാരം നല്കി.
സെന്റര്‍ ഒഫ് എക്സലന്‍സിന്റെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളുള്ള ലബോറട്ടറി സജ്ജീകരിച്ചിട്ടുണ്ട്. ഒല്ലൂര്‍ തൈക്കാട്ടുശേരിയില്‍ 27,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ മൂന്ന് നിലകളിലായി സജ്ജീകരിച്ച സെന്റര്‍ ഒഫ് എക്സലന്‍സില്‍ 40 കിടക്കകളോടു കൂടിയ ആശുപത്രിയുമുണ്ട്. രോഗികകളില്‍ 50 ശതമാനം പേര്‍ക്ക് വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ നല്‍കും. ആയുര്‍വേദ രംഗത്ത് വൈദ്യരത്നം ആയുര്‍വേദ ഫൗണ്ടേഷന്റെ മികച്ച സേവനങ്ങള്‍ പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ വൈദ്യ രത്നത്തിന് സെന്റര്‍ ഒഫ് എക്സലന്‍സും ഗ്രാന്റായി അഞ്ച് കോടി രൂപയും ലഭ്യമാക്കിയത്. റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, സോറിയാറ്റിക് ആര്‍ത്രൈറ്റിസ്, ഗൗട്ടി ആര്‍ത്രൈറ്റിസ്, ആങ്കി ലോസിംഗ് സ്പോണ്ടിലൈറ്റിസ്, സിസ്റ്റമിക് ലൂപ്പസ് എറിത്തെമാറ്റോസിസ് എന്നീ രോഗങ്ങളുടെ ചികിത്സയും ഗവേഷണവുമാണ് ഇവിടെ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: