Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

സ്ത്രീ രാഷ്‌ട്രീയത്തെപ്പറ്റി…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2013, 06:47 pm IST
in Lifestyle

രാജ്യത്തെ ഗ്രാമീണ തൊഴില്‍ മേഖലകളിലുള്ള സ്ത്രീകളുടെ എണ്ണത്തില്‍ വലിയതോതില്‍ ഇടിവുണ്ടായതായി അടുത്തിടെ ഒരു സര്‍വ്വെഫലം വെളിപ്പെടുത്തിയിരുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ പേരില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി വിജയകരമാണെന്ന്‌ വാദിക്കുമ്പോഴാണ്‌ നാഷണല്‍ സാമ്പിള്‍ സര്‍വ്വെ ഓര്‍ഗനൈസേഷന്‍ ഈ റിപ്പോര്‍ട്ട്‌ പുറത്തുവിട്ടിരിക്കുന്നത്‌. ഗ്രാമീണ തൊഴില്‍ മേഖലകളില്‍ നിന്നും സ്ത്രീകള്‍ ഒഴിവാക്കപ്പെടുന്നു എന്നാണ്‌ സര്‍വ്വെ യുടെ കണ്ടെത്തല്‍.

നൂതന സാങ്കേതിക വിദ്യയുടേയും യന്ത്രവല്‍കൃത ലോകത്തിന്റേയും കടന്നുവരവ്‌ തൊഴില്‍മേഖകളില്‍ നിന്നും മാറിനില്‍ക്കാന്‍ സ്ത്രീകളെ പ്രേരിപ്പിക്കുന്നതായി സര്‍വ്വെ അനുമാനിക്കുന്നു. പുരുഷന്മാര്‍ ആവശ്യത്തിന്‌ സമ്പാദിക്കുമ്പോള്‍ സ്ത്രീകള്‍ എന്തിന്‌ ജോലിക്കുപോകണം എന്ന ചിന്താഗതിയും ഇതിന്‌ പിന്നിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴിലിടങ്ങളില്‍പ്പോലും പുരുഷനൊപ്പം തുല്യ പരിഗണന വേണമെന്ന്‌ വാദിച്ച സ്ത്രീകള്‍ തന്നെയാണ്‌ പരാതിയൊന്നുമില്ലാതെ ഇപ്പോള്‍ കുടുംബിനികളായി കഴിയുന്നത്‌. രാജ്യത്തെ നിര്‍ണ്ണായക മേഖലകളില്‍ പോലും വനിതകള്‍ ശോഭിക്കുന്നുണ്ടെന്നു പറയുമ്പോഴും എന്തുകൊണ്ടാണ്‌ ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്‌. സ്ത്രീകള്‍ക്ക്‌ അവര്‍ അര്‍ഹിക്കുന്ന പരിഗണന കിട്ടാതാകുന്നത്‌ എന്തുകൊണ്ടാണ്‌. പുരുഷനൊപ്പം അല്ലെങ്കിലും അവര്‍ അനുഭവക്കേണ്ട അവകാശങ്ങള്‍പോലും തിരസ്ക്കരിക്കപ്പെടുകയാണ്‌ പലപ്പോഴും.

തൊഴിലിടങ്ങളില്‍ മാത്രമല്ല, രാജ്യത്തെ സാമൂഹ്യ, രാഷ്‌ട്രീയ, സാംസ്ക്കാരിക മേഖലകളിലെ സ്ത്രീകളുടെ അവസ്ഥയും ദയനീയമാണ്‌. കഴിവും ലക്ഷ്യപ്രാപ്തിയും ഉണ്ടായിട്ടും അവസരങ്ങള്‍ നിഷേധിക്കപ്പെടുകയാണ്‌. ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇന്ത്യയിലെ രാഷ്‌ട്രീയ സംവിധാനങ്ങളില്‍ പോലുമുണ്ട്‌ ഈ നിഷേധം. വിവേചനത്തിന്റേയും അടിച്ചമര്‍ത്തലിന്റേയും ലോകമായി രാഷ്‌ട്രീയ സംവിധാനം മാറിക്കഴിഞ്ഞു.

നമ്മുടെ രാഷ്‌ട്രീയ പാരമ്പര്യത്തിന്റെ മാമൂലുകള്‍ തകര്‍ത്തെറിഞ്ഞ്‌ രംഗത്തെത്തിയ എത്രയോ വനിതകളുണ്ട്‌. ലോകത്തിലെ ഇന്നു ജീവിച്ചിരിക്കുന്ന ശക്തരായ പത്ത്‌ വനിതകളെ തെരഞ്ഞെടുത്താല്‍ അതിലുണ്ടാകും നമ്മുടെ വനിതകളും. 15 വര്‍ഷക്കാലം ദല്‍ഹി ഭരിച്ച ഷീലാ ദീക്ഷിത്‌, തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി, ഉത്തര്‍പ്രദേശില്‍ നിന്നുള്ള മായാവതി, യുപിഎ അദ്ധ്യക്ഷ സോണിയാഗാന്ധി, ലോക്സഭാപ്രതിപക്ഷ നേതാവ്‌ സുഷ്മാ സ്വരാജ്‌, ലോക്സഭാ സ്പീക്കര്‍ മീരാകുമാര്‍, ഇന്നലെ വീണ്ടും രാജസ്ഥാന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ വസുന്ധരാരാജെ സിന്ധ്യ. ദേശീയ രാഷ്‌ട്രീയത്തിലെ തലയെടുപ്പുള്ള വനിതാ നേതാക്കള്‍. തികഞ്ഞ അധ്വാനത്തിലൂടെയായണ്‌ ഇവര്‍ രാഷ്‌ട്രീയത്തില്‍ ശോഭിച്ചത്‌. രാഷ്‌ട്രീയ അവകാശങ്ങള്‍ കൃത്യമായി വിനിയോഗിക്കുന്നവര്‍, എന്നാല്‍ ഈ അവകാശങ്ങള്‍ ഇവരില്‍മാത്രം ഒതുങ്ങേണ്ടതാണോ? ദേശീയ രാഷ്‌ട്രീയം ഈ പത്ത്‌ വനിതകളിലൂടെ ശ്രദ്ധിക്കപ്പെടുമ്പോള്‍ ബാക്കിവരുന്ന സ്ത്രീകള്‍ക്ക്‌ അര്‍ഹമായ രാഷ്‌ട്രീയ അവകാശം നിഷേധിക്കപ്പെടുകയല്ലെ. ഇന്ത്യന്‍ ജനാധിപത്യം പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും തുല്യമായ രാഷ്‌ട്രീയാവകാശം വനിതകള്‍ക്ക്‌ ഇതുവരെ പ്രാപ്തമായിട്ടില്ലെന്നുവേണം കരുതാന്‍. പുരുഷ നിയന്ത്രിതരാഷ്‌ട്രീയത്തില്‍ സ്ത്രീകള്‍ തളച്ചിടപ്പെടുകയാണ്‌. വനിതാ രാഷ്‌ട്രീയത്തിന്‌ ഇന്നുവരെ ജനാധിപത്യത്തില്‍ അര്‍ഹിക്കുന്ന പരിഗണ ലഭിച്ചിട്ടില്ല. രാഷ്‌ട്രീയ ചരിത്രങ്ങള്‍ പരിശോധിച്ചാല്‍ ഇത്‌ വ്യക്തമാണ്‌.

കഴിഞ്ഞമാസം നിയമസഭാ തെരഞ്ഞെടുപ്പ്‌ നടന്ന നാല്‌ സംസ്ഥാനങ്ങിളും പുരുഷന്മാര്‍ അവരുടെ സാന്നിധ്യം പുനസ്ഥാപിച്ച കാഴ്ചയാണ്‌ കണ്ടത്‌. 70 അംഗങ്ങളുള്ള ദല്‍ഹി നിയമസഭയില്‍ 69 വനിതകള്‍ മത്സരിച്ചപ്പോള്‍ വിജയിച്ചത്‌ മൂന്ന്‌ പേര്‍ മാത്രം. മധ്യപ്രദേശിലേയും രാജസ്ഥാനിലേയും ഛത്തീസ്ഗഢിലേയും സ്ഥിതി വ്യത്യസ്തമല്ല. 100 പേര്‍ മത്സരിച്ച മധ്യപ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്‌ 25 വനിതകളാണ്‌. രാജസ്ഥാനിലും, ഛത്തീസ്ഗഢിലും ഏഴ്‌ പേരും വിജയിച്ചു. വനിതാ മുഖ്യമന്ത്രി ഭരിക്കുന്ന ജയലളിതാ സര്‍ക്കാരില്‍ 18 വനിതാ അംഗങ്ങളേയുള്ളൂ. മുന്‍ സര്‍ക്കാരിന്റെ കാലത്ത്‌ 22 വനിതകളുണ്ടായിരുന്നു.

അവസരങ്ങള്‍ ലഭിച്ചിട്ടും സ്ത്രീകള്‍ക്ക്‌ എന്തുകൊണ്ട്‌ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ കഴിയുന്നില്ല. രാഷ്‌ട്രീയ രംഗത്ത്‌ അതിജീവിക്കാന്‍ ആവശ്യമായ ആള്‍ബലവും അംഗബലവും ലഭിച്ചിട്ടും സ്ത്രീകള്‍ പരാജയപ്പെടുന്നത്‌ എന്തുകൊണ്ടാണ്‌. ദല്‍ഹി സര്‍ക്കാരിനെതിരെ പല ആരോപണങ്ങളുണ്ടായിരുന്നിട്ടും ഷീലാദീക്ഷിതിനെ പ്രശംസിക്കാന്‍ ഏറെ ആളുകള്‍ ഉണ്ടായിരുന്നു. സര്‍ക്കാരിലെ പല അംഗങ്ങള്‍ക്കുമെതിരായി ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ തന്നെയാണ്‌ ഷീലാ ദീക്ഷിതിന്റെ കനത്ത തോല്‍വിക്ക്‌ വിനയായത്‌. കഴിവും ലക്ഷ്യപ്രാപ്തിയുമുള്ള വനിതാ സ്ഥാനാര്‍ത്ഥികള്‍ എന്തുകൊണ്ട്‌ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നില്ല. രാജസ്ഥാനില്‍ വസുന്ധരാരാജെ സിന്ധ്യ തരംഗമായത്‌ അവരുടെ വ്യക്തിപ്രഭാവം കൊണ്ടാണ്‌. പിന്തുണക്കാന്‍ ലക്ഷക്കണക്കിന്‌ അനുയായികളും ഉണ്ടായിരുന്നു. പാരമ്പര്യ രാഷ്‌ട്രീയത്തില്‍ നിന്നും രംഗത്തെത്തിയ സോണിയാഗാന്ധിയും, പാര്‍ട്ടി പിന്തുണയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. കൊടിയുടെ നിറം നോക്കി വോട്ടുചെയ്യുന്നവര്‍ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച്‌ ഓര്‍ക്കുന്നില്ല.

ദുര്‍ബലമായ മണ്ഡലങ്ങളില്‍ വനിതകളെ നിര്‍ത്തുന്നത്‌ പരാജയത്തിന്‌ ഒരു പരിധിവരെ കാരണമാകുന്നുണ്ട്‌. നിയമസഭാ തെരഞ്ഞെടുപ്പ്‌ നടന്ന സംസ്ഥാനങ്ങളിലെ പല മണ്ഡലങ്ങളിലും സ്ത്രീകള്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയത്‌ അവരുടെ മാത്രം കുറ്റംകൊണ്ടല്ല. നമ്മുടെ കേരളത്തില്‍നിന്ന്‌ അത്തരം പരാതികള്‍ പ്രമുഖ രാഷ്‌ട്രീയ കക്ഷികളുടെ വനിതാ നേതാക്കള്‍തന്നെ ഉയര്‍ത്തിയിട്ടുണ്ടല്ലോ.

സ്ത്രീകളെ ഡമ്മി സ്ഥാനാര്‍ത്ഥികളായാണ്‌ രാഷ്‌ട്രീയ പാര്‍ട്ടികള്‍ കരുതുന്നത്‌. അര്‍ഹിക്കുന്ന രാഷ്‌ട്രീയ അവകാശം വേണ്ട രീതിയില്‍ ലഭിക്കാതെ വരുമ്പോഴാണ്‌ രാഷ്‌ട്രീയത്തില്‍ നിന്നുപോലും സ്ത്രീകള്‍ അകന്നുമാറുന്നത്‌. കരുത്തുറ്റ വ്യക്തിപ്രഭാവമുള്ള വനിതകള്‍ ഉണ്ടായിട്ടും നമ്മുടെ സ്ത്രീകള്‍ മുഖ്യധാരാ രാഷ്‌ട്രീയത്തിലേക്ക്‌ എന്തുകൊണ്ട്‌ വരുന്നില്ല. സ്ത്രീസമൂഹത്തെ മുന്നില്‍നിന്ന്‌ നയിക്കേണ്ടവര്‍പോലും അതിന്‌ മുന്നിട്ടിറങ്ങുന്നില്ല. പുരുഷനൊപ്പം ലഭിക്കേണ്ട രാഷ്‌ട്രീയ അവകാശങ്ങളും, പരിഗണനയും എല്ലാ സ്ത്രീകള്‍ക്കും തുല്യമായി ലഭിക്കാന്‍ സ്ത്രീകള്‍ തന്നെ ശ്രമം ആരംഭിക്കണം. പഞ്ചായത്തു തലങ്ങളിലും, നഗരസഭകളിലും മത്സരിച്ച്‌ ജയിക്കുന്നവര്‍ എന്തുകൊണ്ട്‌ ദേശീയ രാഷ്‌ട്രീയത്തിലെത്തുമ്പോള്‍ പരാജയപ്പെടുന്നു. രാഷ്‌ട്രീയപരമായ വിവേചനം സ്ത്രീകളും അനുഭവിക്കുന്നുവെന്നതാകാം അതിന്‌ കാരണം.

പുരുഷമേധാവിത്വമുള്ള ഒരു രാഷ്‌ട്രീയ സമൂഹത്തില്‍ സ്ത്രീകള്‍ക്ക്‌ പിടിച്ചു നില്‍ക്കാന്‍ പരിമിതികള്‍ ഏറെയുണ്ടെന്നാണ്‌ നിരീക്ഷകരുടെ വിലയിരുത്തല്‍. അടിസ്ഥാനപരമായി സ്ത്രീകള്‍ ജീവിക്കുന്ന അന്തരീക്ഷം പുരുഷമേധാവിത്വം കൂടുതലുള്ളതാണ്‌. അതുകൊണ്ടുതന്നെ രാഷ്‌ട്രീയ അവകാശങ്ങള്‍ നേടിയെടുക്കുന്നതിലും ബുദ്ധിമുട്ടുകളേറെയുണ്ട്‌. 33 ശതമാനം സംവരണം വേണമെന്ന്‌ വാദിക്കുന്നവര്‍ ഏറെയുണ്ട്‌. അതു സംബന്ധിച്ച ശാസ്ത്രവും തത്വവും എല്ലാം വളരെ നല്ലതാണുതാനും. എന്നിട്ടും പുതിയ ലോക്പാല്‍ ബില്ലിനു മുമ്പ്‌ അവതരിപ്പിക്കപ്പെട്ട വനിതാ സംവരണ ബില്‍ ഇനിയും പാസായിട്ടില്ല. അതെ അതു സത്യമാണ്‌, ഏട്ടിലെ പശു പുല്ലുതിന്നില്ല….

ശ്യാമ ഉഷ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

Kerala

ദൃശ്യം ആദ്യം കിട്ടിയത് മീഡിയ വണ്ണിന് ; ചാനൽ റിപ്പോർട്ടർക്കെതിരെ പരാതി നൽകാൻ ശോഭാസുരേന്ദ്രൻ

Kerala

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

നേമത്ത് 29000 മുസ്ലീം വോട്ടുകൾ നിർണ്ണായകം : മുസ്ലീങ്ങൾ ആർക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് കരമന മസ്ജിദ് ഇമാം

പുതിയ വാര്‍ത്തകള്‍

ഹിമന്തശര്‍മ്മയുടെ ഭാര്യയ്‌ക്ക് നേരെ വ്യാജ ആരോപണം: പവന്‍ ഖേരയുടെ വീട്ടില്‍ റെയ്ഡ്; ചില വിവാദരേഖകള്‍ കിട്ടിയെന്ന് അസം പൊലീസ്

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നൽകാനാവില്ല – ഹൈക്കോടതി

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.