മരട്: വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണ്ണം കടത്തുന്ന മാഫിയാ സംഘങ്ങള്‍ക്ക് ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമെന്ന് വിവരം. നെടുമ്പാശ്ശേരി കള്ളക്കടത്തുകേസിലെ മുഖ്യപ്രതി ടി.കെ.ഫയാസ് സംസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടകളുമായി അടുത്തബന്ധം വച്ചുപുലര്ത്തിയിരുന്നതായാണ് കേസ്.
അന്വേഷിക്കുന്ന ഡിആര്എ സംഘത്തില്‍ നിന്നും ലഭിക്കുന്ന സൂചന. കൊലക്കേസുകളില്‍ വരെ പ്രതികളായ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് നേതൃത്വം നല്കുന്ന നിരവധിപേരുമായി ഫയാസും, സുഹൃത്ത് ഫാരിസും നിരന്തരം ഫോണില്‍ ബന്ധപ്പെടാറുണ്ടെന്ന വിവരം മൊബെയില്‍ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്നുമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.
ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ച് കസ്റ്റംസ്, എമിഗ്രേഷന്‍ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി സൂചന ലഭിച്ചിരുന്നു. ഫയാസിന്റെ ഫോണിലെ നമ്പരുകളില്‍ പലതും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിരുന്നവരുടേതാണെന്ന് തിരിച്ചറിഞ്ഞു. ഇതാണ് ഗുണ്ടാ സംഘങ്ങളുമായുള്ള അടുപ്പം വെളിവാക്കിയത്. ഭീഷണിപ്പെടുത്തലിനുപുറമെ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജപാരാതികള് നല്കുവാനും ക്രിമിനലുകളെ ഉപയോഗിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
മുഖ്യപ്രതി ടി.കെ.ഫയാസ് വാടകക്കെടുത്തിരുന്ന നെട്ടൂരിലെ ഫ്ലാറ്റുകളില്‍ ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനികള്‍ നിത്യസന്ദര്‍ശകരായിരുന്നെന്ന് കേരളാ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഈ ഫ്ലാറ്റും സമീപത്തെ ഒരു ഹോട്ടലിന്റെ ഭാഗമായ കെട്ടിടവും ഇപ്പോഴും പോലീസിന്റെ നിരീക്ഷണത്തിലാണ്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടതായി സംശയിക്കപ്പെടുന്ന ഒരു സീരിയല്‍ നടിയും, ഒരു മോഡലും ഈ ഫ്ലാറ്റിലും, ഹോട്ടല്‍ മുറിയിലും മാറിമാറി താമസിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. രണ്ടാമത് കോടതിയില്‍ ഫയല്‍ ചെയ്യുന്ന എഫ്ഐആറില്‍ ഇക്കാര്യം ഉള്‍പ്പെടുത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: