അങ്കമാലി: അയ്യംമ്പുഴ പഞ്ചായത്തില്‍ കഴിഞ്ഞ മാസം നടന്ന അന്യ സംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴിഞ്ഞ നവംബര്‍ 10 ന് അയ്യംമ്പുഴയില്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ ബംഗാള്‍ സ്വദേശി പരിമള്പര്മന (24)ന്റെ മരണമാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്.
ഇതുമായി ബന്ധപ്പെട്ട് കൊലചെയ്തുവെന്ന് സംശയിക്കുന്ന ബംഗാള്‍ സ്വദേശി ബബലു അയ്യംമ്പുഴ പോലീസ് കസ്റ്റഡിയില്‍. അയ്യംമ്പുഴ പഞ്ചായത്തില്‍ അനധികൃതമായും മറ്റും പ്രവൃര്‍ത്തിക്കുന്ന പാറമടകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക് ബംഗാള്‍ തൊഴിലാളികളെ നല്കുന്ന വ്യക്തിയാണ് കേസിലെ പ്രതിയായ ബബലു. ഇയാള്‍ പണിസ്ഥലത്ത് നിന്ന് 500 രൂപ വീതം ഓരോ തൊഴിലാളിയ്ക്കും വാങ്ങിയിരുന്നു.
എന്നാല്‍ ഇയാള്‍ 350 രൂപ മാത്രമെ തൊഴിലാളികള്‍ക്ക് നല്കിയിരുന്നുള്ളു. മരണമടഞ്ഞ പരമള്പര്മന ഇത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ പരിമള്പര്മനയുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടം ചെയ്തപ്പോള്‍ ശ്വാസംമുട്ടിയാണ് മരണമടഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബബലുവാണ് പരിമള്പര്മനയെ കൊന്നതെന്ന് തെളിഞ്ഞത്. കൂലികുറവ് നല്കിയ ബബലുമായി നടത്തിയ തര്‍ക്കത്തെ തുടര്‍ന്നാണ് പരിമള്പര്മന മരണമടഞ്ഞതെന്നാണ് പോലീസിന് തെളിവുകള്‍ ലഭിച്ചതായി സൂചന ലഭിച്ചിട്ടുണ്ട്. പിടിയിലായ ബബലുവിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പരസ്പര വിരുദ്ധമൊഴി നല്കിയപ്പോള് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതകം തെളിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: