ഉദയംപേരൂര്‍: കായലുകളില്‍ പോളകള്‍ നിറഞ്ഞ് മത്സ്യബന്ധനം അസാധ്യമായ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ ദുരിതത്തിലാണെന്നും സൗജന്യ റേഷന്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ അനുവദിക്കണമെന്നും കേരളാ പ്രദേശ് മത്സ്യത്തൊഴിലാളി സംഘം (ബിഎംഎസ്) ഉദയംപേരൂര്‍ പഞ്ചായത്ത് കണ്വെന്ഷന് ആവശ്യപ്പെട്ടു. പോളകള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള നടപടികള്‍ക്ക് സ്ഥലം എംഎല്‍എകൂടിയായ ഫിഷറീസ്മന്ത്രി മുന്‍കയ്യെടുക്കണമെന്നും കണ്വെന്ഷന് ആവശ്യപ്പെട്ടു.
ഉദയംപേരൂര്‍ ഫിഷര്‍മെന്‍ കോളനിക്ക് സമീപത്തുള്ള ഫിഷ്ലാന്റിംഗ് സെന്ററില്‍ നടന്ന കണ്‍വെന്‍ഷനില്‍ കേരള പ്രദേശ് മത്സ്യത്തൊഴിലാളി സംഘം സംസ്ഥാന പ്രസിഡന്റ് എ.ഡി. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. ബിഎംഎസ് മേഖലാ പ്രസിഡന്റ് സി.എ. സജീവന് അധ്യക്ഷനായിരുന്നു. ആര്‍എസ്എസ് എറണാകുളം വിഭാഗ് സംഘചാലക് ആമേട വാസുദേവന്‍ നമ്പൂതിരി, ബിഎംഎസ് ജില്ലാ സെക്രട്ടറി ആര്. രഘുരാജ്, മേഖലാ സെക്രട്ടറി എം.എസ്. വിനോദ്കുമാര്‍, മേഖലാ ജോയിന്റ് സെക്രട്ടറി പി.വി. റെജിമോന് എന്നിവര്‍ കണ്‍വെന്‍ഷനില്‍ സംസാരിച്ചു.
മത്സ്യത്തൊഴിലാളി സംഘം പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളായി കെ.എല്‍. ലക്ഷ്മണന് (പ്രസിഡന്റ്), പി.കെ. ഷിബു, വി.വി. മുരളി (വൈസ് പ്രസിഡന്റുമാര്‍), പി.വി. ഷാജി (സെക്രട്ടറി), എന്‍.എസ്. ഹരിദാസ്, എം.എസ്. ഹര്‍ഷകുമാര്‍ (ജോ. സെക്രട്ടറിമാര്‍), പി.ആര്. ശാന്തമ്മ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: