തിരുവനന്തപുരം: സൂര്യനെല്ലി കേസില്‍ പിജെ കുര്യനെതിരായ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ഡിവിഷന് ബഞ്ച് പിന്മാറി. സ്ത്രീപീഡനക്കേസില്‍ വാദം കേള്‍ക്കുന്ന പ്രത്യേക ബഞ്ചാണ് പിന്മാറ്റം അറിയിച്ചത്.
എംഎല് ജോസഫ്, ശങ്കരനുണ്ണി എന്നിവരടങ്ങിയ ബഞ്ചാണ് പിന്മാറിയത്. കേസിലെ മറ്റു പ്രതികള്‍ക്കെതിര ഇപ്പോള്‍ വിസ്താരം നടക്കുകയാണ്.
അതു കഴിഞ്ഞതിനു ശേഷം ഇക്കാര്യം പരിഗണിക്കാം എന്നാണ് ഡിവിഷന് ബഞ്ച് വിശദീകരണം നല്‍കിയത്.
നേരത്തെ പിജെ കുര്യനെ കുറ്റവിമുക്തമനാക്കിയപ്പോള് തന്റെ വാദം കേട്ടില്ല എന്ന് ആരോപിച്ചാണ് പെണ്‍കുട്ടി ഹര്‍ജി നല്‍കിയിരുന്നത്. കേസ് ഡിവിഷന് ബഞ്ചിനു പിന്നീട് കൈമാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: