കോട്ടയം: ഈമാസം 27 മുതല്‍ 2014 ജനുവരി 5 വരെ കോട്ടയത്ത് നടക്കന്ന അഖിലഭാരത ശ്രീമദ് ഭാഗവതസത്രത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. തിരുനക്കര ശ്രീരാമ ഹനുമദ് ദേവസ്ഥാനത്താണ് സത്രവേദി. 27ന് സത്രത്തിന്റെ ഉദ്ഘാടനം തെക്കേമഠം ശങ്കരാനന്ദ ബ്രഹ്മാനന്ദ സ്വാമി നിര്‍വ്വഹിക്കും. കൊടിമരം തൃക്കൈക്കാട്ട് മഠാധിപതി വാസുദേവ ബ്രഹ്മാനന്ദ സ്വാമി ഉയര്‍ത്തും. യജ്ഞവേദിയിലെ ശ്രീകൃഷ്ണവിഗ്രഹപ്രതിഷ്ഠ കണ്ഠര് മഹേശ്വരരുടെ കാര്‍മ്മികത്വത്തില്‍ നടക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും.
സത്രസമാരംഭത്തിന്റെ മുന്നോടിയായി 26ന് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തുന്ന 250ഓളം നാരായണീയ സമിതികള്‍ പങ്കെടുക്കുന്ന സമ്പൂര്‍ണ്ണ നാരായണീയ മഹാസംഗമത്തിന്റെ ഉദ്ഘാടനം പ്രീതി നടേശന് നിര്‍വ്വഹിക്കും. 22ന് ഗുരുവായൂരില്‍ നിന്നാരംഭിക്കുന്ന ശ്രീകൃഷ്ണവിഗ്രഹ രഥഘോഷയാത്രയ്ക്ക് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയംഗം ചേന്നാസ് വാസുദേവന്‍ നമ്പൂതിരി യാത്രയയപ്പ് നല്‍കും. അഞ്ചുജില്ലകളിലായി 170ഓളം ക്ഷേത്രങ്ങളില്‍ നിന്നുള്ള സ്വീകരണം ഏറ്റുവാങ്ങി 27ന് നാഗമ്പടം മഹാദേവക്ഷേത്രത്തില്‍ എത്തും. ധ്വജാരോഹണത്തിനുള്ള കൊടിമരം ആലപ്പുഴ തൈക്കാട്ടുശ്ശേരിയില്നിന്നാണ് കൊണ്ടുവരിക. ഇരുവിഭാഗങ്ങളും നാഗമ്പടം ക്ഷേത്രത്തില്‍ സംഗമിക്കും. അവിടെനിന്ന് സത്രവേദിയിലേക്കുള്ള ഘോഷയാത്ര കോട്ടയം എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് എ.ജി.തങ്കപ്പന് ഉദ്ഘാടനം ചെയ്യും.
ശ്രീകൃഷ്ണവിഗ്രഹം വഹിച്ച് നാരായണീയസമിതി അംഗങ്ങള്‍ രഥയാത്രയെ അനുഗമിക്കും. പത്തുദിവസങ്ങളിലായി 90ഓളം ആചാര്യന്മാര് ആദ്ധ്യാത്മിക സാംസ്കാരിക പ്രഭാഷണങ്ങള്‍ നടത്തം. ഭാഗവതപാരായണം, സഹസ്രനാമജപം, വേദസൂക്ത ജപം തുടങ്ങിയവ നടക്കും. സത്രവേദിയില്‍ തെരഞ്ഞെടുക്കപ്പെട്ട നിര്‍ദ്ധനരായ യുവതീയുവാക്കളുടെ വിവാഹവും നടത്തും.
സത്രവേദി നിര്‍മ്മിക്കുന്നത് 17,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ്. വേദിയില്‍ പാരായണമണ്ഡപവും നിത്യപൂജയ്ക്കുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സത്രത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മൂന്നുനേരവും സൗജന്യ ഭക്ഷണം ഉണ്ടാകും. താത്കാലിക കുളിമുറികളും, ശൗചാലയങ്ങളും പണിതിട്ടുണ്ട്. വൈദ്യസഹായം ലഭ്യമായിരിക്കും. വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിനുള്ള സൗകര്യവുമുണ്ട്. അപ്പപ്പോഴുള്ള വിവരങ്ങള്‍ അറിയാന്‍ സത്രത്തിന്റെ വെബ്സൈറ്റായ ംംം.വേശൃൗിമസസമൃമയവമഴമ്മവേമമെവേൃമാ.രീാ സന്ദര്‍ശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: