കാലടി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല സംഘടിപ്പിക്കുന്ന ശ്രീ ശങ്കരജയന്തി മഹോത്സവത്തിന് ബുധനാഴ്ച തുടക്കമാകും. 2013 ഡിസംബര്‍ 11, 12, 13 തീയതികളിലായി നടക്കുന്ന മഹോത്സവത്തില്‍ ദേശീയ സെമിനാറുകള്‍, വാക്യാര്ത്ഥസദസ് , അക്ഷരശ്ലോകസദസ്സ്, സാംസ്കാരിക പരിപാടികളുടെ അവതരണം എന്നിവയുണ്ടാകും. ബുധനാഴ്ച രാവിലെ 10 മണിക്ക് കനകധാരാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ ജി. കാര്ത്തികേയന് മഹോത്സവം ഉദ്ഘാടനം ചെയ്യും. വൈസ് ചാന്‍സിലര്‍ ഡോ എം സി ദിലീപ്കുമാര് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ശൃംഗേരി മഠം അഡ്മിനിസ്ട്രേറ്ററും സിഇഒയുമായ പത്മശ്രീ ഡോ. വി. ആര് ഗൗരീശങ്കര്‍ മുഖ്യപ്രഭാഷണം നടത്തും. സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സിലര്‍ ഡോ. സുചേതാ നായര്‍, സിന്‍ഡിക്കേറ്റ് അംഗവും എംഎല്‍എയുമായ അഡ്വ. കെ. ശിവദാസന്‍ നായര്‍ എന്നിവര്‍ എന്‍ഡോവ്മെന്റ് വിതരണം നിര്‍വ്വഹിക്കും. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ കെ. ടി മാധവന്, ഡോ ടി. എസ് ലാന്സ്ലെറ്റ്, വ്യാകരണ വിഭാഗം മേധാവി ഡോ. എം മണിമോഹനന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ശങ്കരജയന്തി മഹോത്സവം കണ്‍വീനറും സിന്‍ഡിക്കേറ്റ് അംഗവുമായ ഡോ പി രാധാകൃഷ്ണന് സ്വാഗതവും രജിസ്ട്രാര്‍ ഡോ എന്‍ പ്രശാന്തകുമാര്‍ നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: