പാലാ: ശബരിമല തീര്‍ത്ഥാടനത്തിനായി മലപ്പുറത്തുനിന്നും കാല്‍നടയായെത്തിയ ആറംഗതീര്ത്ഥാടകസംഘത്തെ പാലായില്‍ മര്‍ദ്ദിച്ച സംഭവത്തിലെ പ്രതിയെ ചങ്ങനാശ്ശേരി കോടതിയില്‍ ഹാജരാക്കി. ചൂരനാട്ട് ബാബുവിനെയാണ് കോടതിയില്‍ ഹാജരാക്കിയത്. ഇയാളെ സംഭവം നടന്ന ഉടനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു. കാറിലെത്തിയ ബാബു തീര്‍ത്ഥാടകരെ ഇടിച്ചിടുകയായിരുന്നു. തുര്‍ന്ന് കാറില്‍നിന്നിറങ്ങിയ ഇയാള്‍ തീര്‍ത്ഥാടകരോട് തട്ടിക്കയറുകയും അവരെ മര്‍ദ്ദിക്കുകയുമായിരുന്നു. ഇയാള്‍ ഓടിച്ചിരുന്ന കാറും പൊലിസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ടുപേര്‍ക്കായി പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: