തൃപ്പൂണിത്തുറ: ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തെ ഭക്തിയുടെ നിറവില്‍ വര്‍ണാഭമാക്കുന്ന വൃശ്ചികോത്സവ വലിയവിളക്ക് ഇന്ന് ക്ഷേത്ര ചുറ്റുവിളക്ക്, ദീപസ്തംഭങ്ങള്‍, ക്ഷേത്ര മതില്‍ക്കെട്ടിന് പുറത്തുള്ള വലിയ ദീപസ്തംഭം എന്നിവയിലും ശ്രീകോവിലില്‍ പ്രശോഭിക്കുന്ന നെയ്ത്തിരിനാളങ്ങള്ക്കൊപ്പം പ്രഭചൊരിയും.
നാനാവശത്തുമുള്ള വൈദ്യുതാലങ്കാരങ്ങളും വൈകിട്ട് നടക്കുന്ന ദീപാരാധനാസമയത്ത് പ്രത്യേകം ആകര്‍ഷകമായിരിക്കും. ഉത്സവത്തിന്റെ ഭാഗമായി നാല് ദിവസങ്ങളില്‍ നടക്കുന്ന ഉത്സവബലിദര്‍ശനം പ്രത്യേകം സജ്ജമാക്കിയ പഴുക്കാമണ്ഡപത്തില്‍ പുലിയന്നൂര്‍ ആര്യന് നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്നു.
ഇന്ന് രാവിലെ 7 ന് പത്മശ്രീ പെരുവനം കുട്ടന്മാരാരും നൂറില്‍പ്പരം വാദ്യകലാകാരന്മാരും അണിചേരുന്ന പഞ്ചാരിയുടെ നാദപ്രപഞ്ചത്തോടെ 15 ഗജവീരന്മാരുടെ അകമ്പടിയോടെ ശീവേലി എഴുന്നള്ളിപ്പ് നടക്കും. തുടര്‍ന്ന് 2 ന് ഓട്ടന്തുള്ളല് 5 ന് അക്ഷരശ്ലോകസദസ്സ് പുരാണകഥാപ്രഭാഷണം 7 ന് വലിയവിളക്കിനെഴുന്നള്ളിപ്പ്, മദ്ദളപ്പറ്റ്, കൊമ്പ്, കുഴല്‍പറ്റ്, സന്ധ്യ മുതല്‍ കാണിയ്ക്ക സമര്‍പ്പണം, 7 ന് സംഗീതകച്ചേരി, 9 മുതല്‍ പ്രസിദ്ധ സംഗീതജ്ഞന് രുദ്രപട്ടണം ബ്രദേഴ്സായ ആര്.എന്‍. ത്യാഗരാജന്, താരാനാഥന് എന്നിവരുടെ സംഗീതസദസ്സ്, 12 ന് മേജര്‍സെറ്റ് കഥകളി എന്നിവയുണ്ടായിരിക്കും.
ദര്‍ശനത്തിനും കാണിയ്ക്കാ സമര്‍പ്പണത്തിനും വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. തൃക്കേട്ട പുറപ്പാട് മുതല്‍ കാണിയ്ക്കയായി 10 ലക്ഷം കവിഞ്ഞു. തിരക്ക് നിയന്ത്രിക്കുന്നതിന് പോലീസിന്റെ പ്രത്യേകം നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: