കൊച്ചി : ഭക്ഷണം നല്കാത്തത്തിെന്റ കാരണം ആരാഞ്ഞ പെണ്‍കുട്ടികളെ രാത്രിയില്‍ ഹോസ്ററലില്‍ നിന്നും പെരുവഴിയില്‍ ഇറക്കിവിട്ട് ഹോസ്ററല് മേട്രെന്റ പ്രതികാരം. കാക്കനാട് കുഴിക്കാട്ട് മൂലയില്‍ പ്രവര്‍ത്തിക്കുന്ന അല്‍ഫോന്‍സ ലേഡീസ് ഹോസ്ററലില്‍ ആണ് പ്രതികാര നടപടികള്‍ അരങ്ങേറിയത്. അസുഖമായി കിടപ്പിലായിരുന്ന ഒരു അന്തവോസി കഴിക്കാന്‍ ചൂട് വെള്ളം ആവശ്യപ്പെട്ടപ്പോള്‍ ഒരോ ഗ്ലാസ് വെള്ളത്തിനും 20 രൂപ വീതം ഈടാക്കിയതും പതിവായി കുറഞ്ഞ അളവ് ഭക്ഷണം നല്‍കുന്നതും ചോദ്യം ചെയ്തതിനാണ് നടപടി. പെണ്‍കുട്ടികളുടെ പരാതിയെ തുടര്‍ന്ന സ്ഥലത്തത്ത്യ പോലീസ് ഇടപെട്ടാണ് പെണ്‍കുട്ടികളെ തിരിച്ചു കയററിയത്.
പിന്നീട് നടത്തിയ പരിശോധനയില്‍ ലൈസന്‍സ് ഇല്ലാതെയാണ് ഹോസ്ററല് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടത്ത്. ഒപ്പം, ആരോഗ്യം വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. കക്കൂസ് മാലിന്യങ്ങള്‍ ഒഴുകിയെത്ത്ന്ന ടാങ്ക് ഡൈനിംഗ് റൂമില്‍ തുറന്നിട്ട നിലയില്‍ കണ്ടത്ത്. വായു സഞ്ചാരം ഇല്ലാത്ത നിലയില്‍ മുറികളുടെ ജനലുകള്‍ സ്ഥിരമായി അടച്ചിട്ട നിലയിലായിരുന്നു. താമസയോഗ്യമല്ലാത്ത വിധം പ്രവര്‍ത്തിക്കുന്ന ഹോസ്ററല് ഉടന്‍ അടച്ചു പൂട്ടാന്‍ ആരോഗ്യ വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യന്ന പെണ്‍കുട്ടികളാണ് ഇവിടെ കൂടുതലും.
അന്യസംസ്ഥാനത്തു നിന്നും ജോലിക്കത്ത്യവരും ഇവിടെയുണ്ട്. അവരില്‍ നിന്നും സാധാരണ വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ തുകയാണ് ഫീസായി വാങ്ങുന്നത്. മിക്കപ്പോഴും രണ്ടു ദോശ, രണ്ടു ചപ്പാത്തി എന്നിങ്ങനെയാണ് ഭക്ഷണം . ഒരെണ്ണം കൂടുതല്‍ ചോദിച്ചാല്‍ നല്‍കില്ലെന്ന് മാത്രമല്ല, ആട്ടിയോടിക്കുകയും ചെയ്യും. വിശപ്പ് സഹിക്കാന്‍ വയ്യതെ വെള്ളം കഴിച്ചോ പുറത്തു നിന്ന് ഓര്‍ഡര്‍ ചെയ്തോ ആണ് മിക്ക അന്തവോസികളും ഓരോ ദിവസവും കഴിച്ചു കൂട്ടുന്നത്. 30പേര്‍ക്ക് താമസിക്കാനുള്ള സ്ഥലത്ത് 70 പേരെയാണ് താമസിപ്പിച്ചിരുന്നത്. പ്രാഥമിക സൗകര്യങ്ങള്‍ ഇവിടെ അപര്യാപ്തമാണെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മനോഹരന് നായരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയില്‍ വ്യക്തമായി.
അടച്ചു പൂട്ടാന്‍ നോട്ടീസ് ലഭിച്ച ഹോസ്ററലില്‍ താമസിച്ചിരുന്ന അന്തവോസികള്ക്ക് അഡ്വാന്‍സ് ആയി അടച്ച മുഴുവന്‍ തുകയും നാളെ തന്നെ നല്കാന് തൃക്കാക്കര പോലീസ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മേഖലയിലെ ഒട്ടു മിക്ക ഹോസ്ററലുകളും ഇത്തരത്തില്‍ ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യം അടുത്ത ദിവസങ്ങളില്‍ പരിശോധിക്കുമെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: