എരുമേലി: എരുമേലി ശുദ്ധജലവിതരണ പദ്ധതി മണ്ഡലകാലത്തിനുമുമ്പ് പൂര്‍ത്തീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി പി.ജെ.ജോസഫ് പറഞ്ഞു. എരുമേലി ജലവിതരണ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തുദശലക്ഷം ലിറ്റര്‍ സംഭരണ വിതരണ ശേഷിയുള്ള പദ്ധതി എരുമേലി, കൊല്ലമുള വില്ലേജുകളില്‍പ്പെട്ട അറുപതിനായിരത്തോളം കുടുംബങ്ങള്‍ക്ക് സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ മുഴുവന്‍ ശുദ്ധജലപദ്ധതികളും നവീകരണങ്ങളുടെ പാതയിലാണെന്നും മന്ത്രി പറഞ്ഞു. എരുമേലി കുടിവെള്ള പദ്ധതി പൂര്‍ത്തിയാകുന്നതോടെ ശബരിമല മണ്ഡലകാലത്തിലേതടക്കം വരുന്ന ജലവിതരണം ശാശ്വതമായി പരിഹരിക്കപ്പെടുമെന്നും ഈ തീര്‍ത്ഥാടനകാലത്തിനു ശേഷം ടാപ്പുകളുടെ നവീകരണം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ചീഫ് വിപ്പ് പി.സി.ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി, രാജു എബ്രഹാം എംഎല്‍എ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ നിര്‍മ്മല ജിമ്മി, അഡ്വ.പി.എ.സലീം, നൗഷാദ് ഇല്ലിക്കല്‍, ബനി പുത്തന്‍പറമ്പില്‍, അനിതസന്തോഷ്, സതീഷ് പണിക്കര്‍, ജോര്‍ജ് ജോസഫ്, പി.എ.അബ്ദുള്‍ സലാം, സഹകരണ ബാങ്ക് പ്രസിഡന്റ് സഖരിയാ ഡോമിനിക്, വ്യാപാരി വ്യവസായി ജില്ലാ സെക്രട്ടറി മുജീബ് റഹ്മാന്, ബ്ലോക്ക് പഞ്ചായത്തംഗം ടി.എസ്.കൃഷ്ണകുമാര്‍, ജില്ലാ കളക്ടര്‍ അശോക് കുമാര്‍ സിംഗ്, ഗ്രാമപഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, സാമുദായിക സംഘടനാ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: