കോട്ടയം: ആഭ്യന്തരവകുപ്പ് ഉപയോഗിച്ച് ജനങ്ങളെ കബളിപ്പിക്കുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആഭ്യന്തര മന്ത്രിസ്ഥാനം രാജിവെയ്ക്കണമെന്ന് യുവമോര്‍ച്ച ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. കോണ്‍ഗ്രസും സിപിഎമ്മും പരസ്പരം സഹായിച്ചുകൊണ്ടുള്ള പൊറാട്ടുനാടകമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് ബിജെപി സ്റ്റേറ്റ് കൗണ്‍സില്‍ അംഗം കുസുമാലയം ബാലകൃഷ്ണന് പറഞ്ഞു. ആഭ്യന്തര മന്ത്രിയുടെ കോലം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കത്തിച്ചു. ജില്ലാ പ്രസിഡന്റ് എസ്. രതീഷ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍. സുബാഷ്, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ശരത് കുമാര്‍, ജില്ലാ സെക്രട്ടറി വി.പി. മുകേഷ്, മണ്ഡലം ജനറല്‍ സെക്രട്ടറി പി.ജെ. ഹരികുമാര്‍, യുവമോര്‍ച്ച കോട്ടയം മണ്ഡലം പ്രസിഡന്റ് കെ.എസ്. ഗോപന്, എം.എന്‍. അനില്‍കുമാര്‍, രതീഷ് ചെങ്കിലാത്ത്, വിനയന് ചങ്ങനാശ്ശേരി, ഉണ്ണികൃഷ്ണന്, വിവേക് കുമ്മനം, രാജീവ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: