കൊച്ചി: ആലുവ പെരിയാറിന്റെ തീരത്ത് അനധികൃതമായി നിര്‍മ്മിച്ചിട്ടുള്ള മഴവില്‍ റെസ്റ്റോറന്റ് പൊളിച്ചുനീക്കുവാനുള്ള സുപ്രീംകോടതിവിധി നടപ്പിലാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യുവമോര്‍ച്ച ആലുവ നിയോജകമണ്ഡലം കണ്വെന്ഷന് ആവശ്യപ്പെട്ടു. കോടതി പറഞ്ഞ സമയപരിധി കഴിഞ്ഞ് അഞ്ച് മാസക്കാലമായിട്ടും റെസ്റ്റോറന്റ് ഒഴിഞ്ഞുപോകുവാന്‍ കരാറുകാരന് മടി കാണിക്കുന്നത് കോടതിയോടുള്ള വെല്ലുവിളിയാണെന്ന് യോഗം കുറ്റപ്പെടുത്തി. യുവമോര്‍ച്ച മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി രാജീവ് മുതിരക്കാട് അധ്യക്ഷത വഹിച്ച യോഗം ബിജെപി ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് എം.എന്‍.ഗോപി ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം വി.കെ.ബസിത് കുമാര്‍, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ജി.ഹരിദാസ്, ടി.എസ്.ഷാജി, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ശ്രീകാന്ത് ശ്രീധരന്, ജില്ലാ ജനറല്‍ സെക്രട്ടറി അനൂപ് ശിവന് എന്നിവര്‍ സംസാരിച്ചു.
യുവമോര്‍ച്ച നിയോജകമണ്ഡലം ഭാരവാഹികളായി ദിനില്‍ ദിനേഷ് (പ്രസിഡന്റ്), രാഹുല്‍ ടി.ആര് (ജനറല്‍ സെക്രട്ടറി), വിഷ്ണു.എം.കെ, സുബാഷ് എ.വി (സെക്രട്ടറിമാര്‍), മിധുന്.വി.എസ്, സുനില്‍ വി.എസ് (വൈസ് പ്രസിഡന്റുമാര്‍), രജീഷ്.എ.ആര് (ട്രഷറര്‍) എന്നിവരെയും യോഗം തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: