ആലുവ: ആലുവാ കോമ്പാറ ഇസ്മായില്‍ മുക്കില്‍ വച്ച് വിനീത് എന്നയാളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കോമ്പാറ സ്വദേശികളായ നൊച്ചി പൊട്ടച്ചിറ അമ്പലത്തിന് സമീപം വെളുങ്ങോടന് വീട്ടില്‍ ബിലാല്‍, പെരിങ്ങോട്ടില്‍ വീട്ടില്‍ ശരത് എന്നിവരെ ആലുവാ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.ഹരികുമാറിന്റെ നേതൃത്വത്തില്‍ അങ്കമാലിയില്‍ നിന്നും അറസ്റ്റ് ചെയ്തു. കഴിഞ്ഞ നവംബര്‍ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി 9 മണിയോടെ ഇസ്മായില്മുക്ക് ഭാഗത്ത് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന വിനീതിനെ ബിലാലും ശരത്തും പിന്തുടര്ന്ന് ഓടിച്ച് കയ്യിലും കഴുത്തിലും തലയിലും വെട്ടുകയായിരുന്നു. വെട്ടുകൊണ്ട് വിനീതിന്റെ ഇടതുകൈപ്പത്തി അറ്റുപോയിരുന്നു. ആളുകള്‍ ഓടിവന്നതോടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. ഒരു വര്‍ഷം മുന്‍പ് വിനീതിന്റെ വീട്ടില്‍ പ്രതികള്‍ അതിക്രമിച്ച് കയറി വിനീതിന്റെ അനുജന് വിശാഖിനേയും ഭാര്യ നീതുവിനേയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഈ കേസില്‍ ബിലാല്‍, പിതാവ് സുലൈമാന്‍ ഉള്‍പ്പെടെ 20 പേരെ ആലുവ പോലീസ് അറസ്റ്റ് ചെയ്ത് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: