വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയില്‍ കാല്‍മുട്ടിലെ ചിരട്ടമാറ്റി വെയ്ക്കല്‍ ശസ്ത്രക്രീയ വിജയകരമായി നടത്തി. 22 വര്‍ഷമായി മുട്ടുവെദനയുമായി കഴിഞ്ഞിരുന്ന ഈരാറ്റുപേട്ട, ഇടമറുക് കൊട്ടാരത്തില്‍ കുട്ടിയമ്മ(62) യുടെ വലത് കാല്‍മുട്ടിലെ ചിരട്ടയാണ് മാറ്റിവെച്ചത്.
പത്ത് വര്‍ഷമായി ഇവര്‍ വടി ഉപയോഗിച്ചാണ് നടന്നിരുന്നത്. വിവിധ സ്ഥലങ്ങളില്‍ ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് വൈക്കം താലൂക്ക് ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം ഡോ.ഇ.എം.സെബാസ്റ്റിയന്റെ അടുത്ത് ചികിത്സക്കായി എത്തി.
പരിശോധനയില്‍ മുട്ടിന്റെ ചിരട്ടക്ക് തേയ്മാനം കണ്ടെത്തി. തുടര്‍ന്ന് ചിരട്ട മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ജില്ലയില്‍ ആദ്യമായാണ് താലൂക്ക് ആശുപത്രിയില്‍ ചിരട്ടമാറ്റിവെയ്ക്കല് ശസ്ത്രക്രിയ നടത്തുന്നത്. സ്വാകാര്യ ആശുപത്രിയില്‍ രണ്ട് ലക്ഷത്തിലധികം രൂപ വേണ്ടി വരും. ഇവിടെ സൗജ്യമായാണ് നടത്തിയത്. പരിമിതമായ ഓപ്പറേഷന് തീയേറ്ററിനുള്ളില്‍ നടത്തിയ ശസ്ത്രക്രിയ താലൂക്ക് ആശുപത്രിക്ക് ഒരു പൊന്‍തൂവല്‍ ആകുകയാണ്.
ഡോ.സെബാസ്റ്റിയന്റെ നേതൃത്തത്തില്‍ പൂര്‍ണ്ണിമ.പി., അനസ്തേഷ്യ ഡോ.സൂസണ്‍ എന്നിവര്‍ 3 മണിക്കൂര്‍ നീണ്ടശസ്ത്രക്രിയയിലൂടെയാണ് കാല് മുട്ടിന്റെ ചിരട്ട മാറ്റിവയ്ക്കല്‍ നടത്തിയത്. ഇന്ത്യന്‍ നിര്‍മ്മിത ചിരട്ടയാണ് ഉപയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: