പാലാ: എസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയന് വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ 14ന് പാലായില്‍ ‘ഗുരുസിന്ദൂരം’ എന്ന പേരില്‍ വനിതാസംഘം പ്രവര്‍ത്തകസമ്മേളനം നടത്തുമെന്ന് വനിതാസംഘം ഭാരവാഹികള്‍ അറിയിച്ചു. യൂണിയന് പ്രാര്‍ത്ഥനാ ഹാളില്‍ രാവിലെ 10ന് നടക്കുന്ന പരിപാടിയില്‍ യൂണിയന് കീഴിലുള്ള 48 ശാഖകളിലെയും വനിതാസംഘം പ്രവര്‍ത്തകര്‍, ശാഖാ ഭാരവാഹികള്‍, പോഷകസംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും. വനിതാ സംഘം സംസ്ഥാന പ്രസിഡന്റ് കെ.പി.കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്യും. യൂണിയന് വനിതാസംഘം നേതാക്കളായ അംബികാ സുകുമാരന്‍, ടി.കെ.ലക്ഷ്മിക്കുട്ടി ടീച്ചര്‍, യൂണിയന് സെക്രട്ടറി അഡ്വ.കെ.എം.സന്തോഷ്കുമാര്‍ എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: