കോട്ടയം: മറിയപ്പള്ളി, മുട്ടം പ്രദേശങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ നടത്തുന്ന അക്രമത്തെ യുവമോര്‍ച്ച ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. യുവമോര്‍ച്ച ജില്ലാ ഭാരവാഹിയോഗം ബിജെപി ജില്ല ജനറല്‍ സെക്രട്ടറി കെ.എം.സന്തോഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. സംഘപ്രസ്ഥാനങ്ങളും പ്രവര്‍ത്തകരും ആദരിക്കുന്ന ശ്രീനാരായണ ഗുരുദേവന്റെ ഫോട്ടോ ബിജെപി പ്രവര്‍ത്തകര്‍ നശിപ്പിച്ചെന്ന ആരോപണം തീര്‍ത്തും നെറികെട്ട രാഷ്ട്രീയത്തിന്റെ പിന്തുടര്ച്ചയാണെന്നും ഇത്തരം പ്രസ്താവനകള്‍ നടത്തുന്ന പ്രാദേശിക സിപിഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെ സ്ഥലത്തെ ജനാധിപത്യ വിശ്വാസികള്‍ മനസ്സിലാക്കി അവര്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്.രതീഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ലിജിന്‍ ലാല്‍, ജനറല്‍ സെക്രട്ടറിമാരായ അഖില്‍ രവീന്ദ്രന്, എം.എന്‍.മനീഷ്, രാജേഷ് കര്‍ത്ത, അനീഷ് മുരളീധരന്, അനൂപ് കെ.നായര്‍, വി.പി.മുകേഷ്, ജയകൃഷ്ണന്, വി.എം.മനോജ്, ഹരീഷ് തങ്കപ്പന്, കെ.എസ്.ഷൈന്മോന്, സജീഷ്, രതീഷ് ചെങ്കിലാത്ത്, ചിന്തുകുമാര്, രാഹുല്‍രാജ്, വിനയന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: