മുക്കൂട്ടുതറ: കാഴ്ചയില്ലാത്തവര്‍ക്ക് കാഴ്ചയും ജീവിതവും നല്കാന് കാഴ്ചയുള്ള സമൂഹം മുന്നോട്ടുവരാന്‍ തയ്യാറാകണമെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. വെണ്‍കുറിഞ്ഞി ഹയര്‍സെക്കണ്ടറി സ്കൂളിലെ ആയിരം മിഴിയിണകല് ആകെ പ്രകാശം പരത്തി യോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മരണാനന്തരം അവയവങ്ങള്‍ ദാനം ചെയ്യുന്നതില്‍ മുമ്പ് ഉണ്ടായിരുന്നതിനേക്കാല്‍ നിയമ പ്രതിസന്ധി കുറഞ്ഞുവെങ്കിലും ഇപ്പോഴും സാങ്കേതികത നിലനില്‍ക്കുന്നതായും മന്ത്രി പറഞ്ഞു. എന്നാല്‍ അകാലത്തില്‍ മരിച്ച മുന്‍ മന്ത്രി മോന്‍സ് ജോസഫിന്റെ മകന് ഇമ്മാനുവേലിന്റെ കണ്ണിന്റെ പ്രകാശം ഗോപികയിലൂടെ നമുക്കും പ്രകാശം നല്‍കിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് അനേകായിരം പേര് ഇത്തരത്തില്‍ കഷ്ടതയനുഭവിക്കുന്നുണ്ട്. അവയവദാനത്തിന്റെ നിലവിലുള്ള തടസ്സം നീക്കാന്‍ മന്ത്രി വി.എസ്.ശിവകുമാറിന്റെ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തുമെന്നും മന്ത്രി പറഞ്ഞു. വളര്‍ന്നുവരുന്ന യുവതലമുറക്കും രക്ഷിതാക്കള്‍ക്കും അവയവദാനം രക്തദാനം എന്നിവയില്‍ വഴികാട്ടിയായും ആയിരക്കണക്കിന് പേരെ പദ്ധതികളില്‍ അംഗമാക്കി സാമൂഹ്യ സേവനം നടപ്പാക്കാനുള്ള വെണ്‍കുറിഞ്ഞി ഹയര്‍സെക്കണ്ടറി സ്കൂളിന്റെ പ്രവര്‍ത്തനം മാതൃകാപരമായിത്തീര്ന്നുവെന്നും മന്ത്രി പറഞ്ഞു.
ആയിരം മിഴികള്‍ ആകെ പ്രകാശം പദ്ധതി കിഡ്നി ഫൗണ്ടേഷന് ഓഫ് ഇന്ത്യ ചെയര്മാന് ഫാ.ഡേവിഡ് ചുറമേല് ഉദ്ഘാടനം ചെയ്തു. ജീവിച്ചിരിക്കുമ്പോള്‍ ചെയ്യുന്ന സത്കര്‍മ്മങ്ങള്‍ മരണശേഷവും ജീവിക്കുന്ന ദാനധര്‍മ്മമാണ് അവയവദാനമെന്നും ഫാ.ഡേവിഡ് പറഞ്ഞു. ആയിരത്തിലധികം പേരുടെ ലിസ്റ്റു തയ്യാറാക്കിയ രക്തദാന ഡയറക്ടറിയുടെ പ്രകാശനം എംഎല്‍എ രാജു എബ്രഹാം നിര്‍വ്വഹിച്ചു. അവയവദാന അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സജി#ീ ചാക്കോ നിര്‍വ്വഹിച്ചു. അവയവദാനസന്ദേശം പത്തനംതിട്ട ഡെപ്യൂട്ടി ഡിഎംഒ ഡോ.തോമസ് അല്‍ഫോണ്‍സ് നിര്‍വ്വഹിച്ചു. ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം എസ്എന്‍ഡിപിയോഗം വിദ്യാഭ്യാസ സെക്രട്ടറി സി.പി.സുദര്ശനന് നിര്‍വ്വഹിച്ചു. അവയവദാന പ്രതിജ്ഞ പിന്നണിഗായകന്‍ അനുവി കടമ്മനിട്ട നിര്‍വ്വഹിച്ചു. പൊതുസമ്മേളനത്തില്‍ എന്‍എസ്എസ് സംസ്ഥാന പ്രോഗാം കോ-ഓര്‍ഡിനേറ്റര്‍ എ.സുബൈര്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി.
എസ്എന്‍ഡിപി എരുമേലി യൂണിയന് പ്രസിഡന്റ് എം.വി.അജിത്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ പദ്ധതികളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രിന്സിപ്പാല് എസ്.കെ.അനില്‍ അവതരിപ്പിച്ചു. എരുമേലി യൂണിയന് സെക്രട്ടറി ശ്രീപാദം ശ്രീകുമാര്‍ സ്വാഗതവും സ്കൂള്‍ ഹെഡ്മിസ്ട്രസ് പി.ആര്.ലത നന്ദിയും പറഞ്ഞു. പൊതുസമ്മേളനത്തില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളായ ടി.എസ്.ജയകുമാര്‍, എസ്.ശിവകുമാര്‍, റമില്കുമാര്, ബ്ലോക്ക് പഞ്ചായത്തംഗം ബെന്നി, വെച്ചുച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതീഷ് കെ.പണിക്കര്‍, പഞ്ചായത്തംഗം ബിന്ദു ദാമോദരന്‍, എസ്എന്‍ഡിപി ശാഖാ പ്രസിഡന്റ് കെ.വി.പ്രശാന്തന് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: