എരുമേലി: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് അഖിലഭാരത അയ്യപ്പസേവാ സംഘം എരുമേലിയില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തിന് കൂടുതല്‍ സന്നദ്ധ സംഘടനകളെക്കൂടി ഉള്‍പ്പെടുത്തണമെന്നും ആര്‍ഡിഒ വി.ആര്.മോഹനപിള്ള പറഞ്ഞു.
അയ്യപ്പസേവാ സംഘം കുളപ്പുറം ശാഖയുടെ നേതൃത്വത്തില്‍ എരുമേലി വലിയമ്പലം പരിസരത്തെ ഖരമാലിന്യങ്ങള്‍ നീക്കം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതിനാല്‍ മാലിന്യനീക്കത്തില്‍ പിഴവുകളുണ്ടെങ്കില്‍ അടിയന്തരമായി പരിഹരിക്കുമെന്നും ആര്‍ഡിഒ പറഞ്ഞു. തീര്‍ത്ഥാടനക്കാലത്ത് ഉണ്ടാകുന്ന രണ്ടുതരം മാലിന്യങ്ങള്‍ ശേഖരിക്കാനും സംസ്കരിക്കാനും പ്രത്യേകം സംവിധാനങ്ങള്‍ ഉണ്ടാക്കേണ്ടതുണ്ട്. മാലിന്യങ്ങള്‍ കൃത്യമായി സംസ്ക രിക്കാനുള്ള പ്രത്യേകം സംവിധാനങ്ങള്‍ ഉണ്ടാക്കേണ്ടതുണ്ട്. മാലിന്യങ്ങള്‍ കൃത്യമായി സംസ്കരിക്കുന്നതുമൂലം എരുമേലിയിലെ ജനങ്ങളുടെ ആരോഗ്യ പ്രതിസന്ധി ഏറെ പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി തഹസീല്‍ദാര്‍ ടി.രാജന്, ദേവസ്വം എഒ കെ.അബു, സേവാസംഘം എരുമേലി ശാഖാ പ്രസിഡന്റ് അനിയന് എരുമേലി, പി.വി.ശശിധരന് നായര്‍, ഹാരീസ്, കുളപ്പുറം ശാഖാ പ്രതിനിധികളായ സാബു , ഗോപാലകൃഷ്ണന്, പി.എസ്.ബിനു എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: