പാലാ: പാലായില്‍ പുതുതായി തുറന്ന ബൈപാസ് റോഡിന്റെ ഒരുഭാഗം പ്രഭാതസവാരിക്കാരും റോളര്‍ സ്കേറ്റിംഗ് പരിശീലകരും കയ്യടക്കുന്നു. രാവിലെ 5 മുതല്‍ 7.30 വരെയാണ് ബൈപാസിന്റെ ഒരുവശം അടച്ച് വാഹനഗതാഗതം പൂര്‍ണ്ണമായും തടഞ്ഞ് പ്രഭാതസവാരിക്കായി പാത കയ്യടക്കുന്നത്.
കിഴതടിയൂര്‍ മുതല്‍ സിവില്‍ സ്റ്റേഷന് വരെ ഒരു കിലോമീറ്ററോളം നീളത്തില്‍ നാലുവരിയില്‍ പുതുതായി നിര്‍മ്മിച്ച ബൈപാസ് കഴിഞ്ഞയാഴ്ചയാണ് വാഹനഗതാഗതത്തിന് തുറന്നുകൊടുത്തത്. മുതിര്‍ന്ന പോലീസ് അധികാരികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് നിയമം ലംഘിച്ച് ഇവിടെ പ്രഭാത സവാരിക്ക് എത്തുന്നത്. ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍ എല്ലാവരും ഇതില്‍പ്പെടുന്നു. നഗരസഭയുടെയും അധികാരികളുടെയും മൗനാനുവാദത്തിലാണ് ഈ നിയമലംഘനം നടക്കുന്നതെന്നാണ് അന്വേഷണത്തില്‍ അറിയുന്നത്. പ്രഭാത സവാരിക്കാരുടെയും വിവിധ കായിക പരിശീലകരുടെയും പ്രധാന ആശ്രയമായിരുന്ന മുനിസിപ്പല്‍ സ്റ്റേഡിയം സിന്തറ്റിക് ട്രാക് നിര്‍മ്മാണത്തിനായി അടച്ചതാണ് ഇവര്‍ റോഡിലേക്കിറങ്ങാന്‍ ഇടയായത്. റോഡ് അടച്ചതറിയാതെ ഇതുവഴി കടന്നുവരാനിടയുള്ള വാഹനങ്ങള്‍ ഇവിടെ അപകടമുണ്ടാക്കാനും ഇടയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: