കോട്ടയം: മൂന്നുദിവസമായി കോട്ടയത്തെ വിവിധ വേദികളിലായി നടക്കുന്ന ജില്ലാ കേരളോത്സവം ഇന്ന് സമാപിക്കും. സമാപന സമ്മേളനം ഇന്ന് വൈകിട്ട് എംടി സെമിനാരി ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഫില്‍സണ്‍ മാത്യൂസിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി സമ്മേളനം ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്മാന് എം.പി.സന്തോഷ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
വെള്ളിയാഴ്ച വര്‍ണശബളമായ ഘോഷയാത്രയോടെ ആരംഭിച്ച കേരളോത്സവത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ യുവതീയുവാക്കള്‍ മാറ്റുരക്കാനെത്തിയിരുന്നു.
തളര്ന്നമെയ്യും തളരാത്ത
ശാരീരവുമായി സതീഷ് ചന്ദ്രന്
കോട്ടയം: കൈകാലുകളുടെ തളര്‍ച്ചയെ അവഗണിച്ച് കേരളോത്സവവേദിയില്‍ ലളിതഗാനം അവതരിപ്പിച്ച സതീഷ്ചന്ദ്രന് എന്ന യുവാവ് ശ്രദ്ധേയനായി. കൈകാലുകള്‍ക്ക് നാല്‍പ്പത് ശതമാനം വൈകല്യമുള്ള വ്യക്തിയാണ് സതീഷ്ചന്ദ്രന്. പലശസ്ത്രക്രിയകള്ക്കും വിധേയനായിട്ടും പൂര്‍ണ്ണസൗഖ്യം ലഭിക്കാത്ത ഇദ്ദേഹത്തിന് നന്നായിനടക്കാനോ സംസാരിക്കാനോ ശേഷിയില്ല. പഠനത്തിനേക്കാളും താല്പര്യം കലാപരമായ വിഷയങ്ങളോടാണ്. പൊന്‍കുന്നം ഇളങ്ങുളം അയ്യപ്പക്ഷേത്ത്രിനടുത്താണ് സതീശന്റെ വീട്. തികഞ്ഞ അയ്യപ്പഭക്തയായ അമ്മ കല്യാണിയാണ് വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ക്കിടയിലും സതീഷിനെ കേരളോത്സവ വേദിയില്‍ എത്തിച്ചത്. ധാരാളം പണം മുടക്കിയാണ് സതീഷിനെ കല്യാണി ചികിത്സിപ്പിക്കുന്നത്. വയനാട് നടത്തുന്ന ആയുര്‍വേദ ചികിത്സയിലൂടെ മകനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനാകുമെന്നാണ് ഈ അമ്മയുടെ വിശ്വാസം.
മുപ്പത്തിമൂന്നുകാരനായ സതീഷ് ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെയാണ് വേദിയിലെത്തിയത്. അദ്ദേഹത്തിന്റെ പാട്ടിന്റെ അവസാനം സദസ്യരുടെ കയ്യടിയുടെ താളത്തില്‍ ലയിച്ചു. സതീഷിന് 13 വയസ്സുള്ളപ്പോളാണ് പിതാവ് ചന്ദ്രന് മരിച്ചത്. അന്ന് മുതല്‍ ഇന്ന് വരെ സതീഷിന്റെ പരിപാലിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും എല്ലാം അമ്മ കല്യാണിയാണ്. സതീഷിന് ഒരു സഹോദരന് ഉണ്ട്. ലളിതഗാനത്തിനും മിമിക്രിക്കും ബ്ലോക്ക് തലത്തില്‍ ഒന്നാംസ്ഥാനം നേടിയ അഭിമാനത്തോടെയാണ് സതീഷ് വേദിയില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: